ചാലക്കുടിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി.

തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃവീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പരിയാരം സ്വദേശിയായ എമിൽഡയാണ് (22) മരിച്ചത്. സംഭവത്തിൽ പോട്ട സ്വദേശിയായ ഭർത്താവ് അഫ്സലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഈ മാസം ആറിനാണ് ചാലക്കുടി പോട്ടയിലെ അഫ്സലിന്‍റെ വീട്ടിൽ എമിൽഡയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഉടനെ കറുകുറ്റിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിൽ കഴിയുന്നതിനിടെ കഴിഞ്ഞ ദിവസമാണ് യുവതി മരിച്ചത്. തുടർന്ന് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. രണ്ട് വർഷം മുൻപായിരുന്നു എമിൽഡയുടെയും അഫ്സലിന്‍റെയും വിവാഹം. ഇരുവർക്കും ഒരു കുട്ടിയുണ്ട്.

Enable Notifications OK No thanks