പത്തൊൻപത് വയസ്സുള്ള, സ്വന്തമായി ഡ്രൈവിംഗ് ലൈസൻസുള്ള സുഹൈൽ എന്ന പ്രതിയെ നിയമവിരുദ്ധമായി കുട്ടികളുടെ ജയിലിൽ അഥവാ ജുവനൈൽ ഹോമിൽ പാർപ്പിച്ച് കേസ് അട്ടിമറിക്കാൻ അവന്റെ കുടുംബം ശ്രമിക്കുന്നു എന്നാണ് ഇരകളുടെ കുടുംബങ്ങൾ കടുത്ത വേദനയോടെ ആരോപിക്കുന്നത്.
സാധാരണക്കാർക്ക് ഒരു ഇരുചക്ര വാഹനം പോലും വാങ്ങാൻ കഴിയാത്ത കാലത്ത്, മകന് വലിയ വിലയുള്ള ആഡംബര കാർ വാങ്ങിക്കൊടുത്ത കോടീശ്വരന്മാരാണ് സുഹൈലിന്റെ കുടുംബം; അവന്റെ ഉമ്മ നൂഹ പ്രമുഖയായ ഒരു ഡിസൈനറുമാണ്. തങ്ങളുടെ പണവും സ്വാധീനവും ഉപയോഗിച്ച് നിയമത്തിന്റെ പഴുതുകളടച്ചും, രക്ഷപ്പെടാനുള്ള പുതിയ പഴുതുകൾ തുറന്നും പ്രതിയെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്താനാണ് ആ പിതാവ് കിണഞ്ഞു ശ്രമിക്കുന്നത്.മറുഭാഗത്ത്, ഈ ക്രൂരതയിൽ ജീവൻ നഷ്ടപ്പെട്ടത് ഒരു പാവപ്പെട്ട കുടുംബത്തിന്റെ മുഴുവൻ പ്രതീക്ഷയുമായിരുന്ന 3 മക്കൾക്കാണ്.ഏറെ കഷ്ടപ്പെട്ട് പഠിപ്പിച്ച്, അവളൊരു ജോലി വാങ്ങി കുടുംബത്തെ കരകയറ്റുമെന്ന് അവർ ഏറെ സ്വപ്നം കണ്ടിരുന്നു.സാമ്പത്തികമായി ഏറെ പിന്നോക്കം നിൽക്കുന്ന 3 കുട്ടികളുടെ ജീവിതം കൂടിയാണ് ഇവിടെ തകർന്നത്;
മൂന്ന് കുടുംബങ്ങളാണ് ഈ ഒരൊറ്റ സംഭവം വഴി ഇന്ന് അനാഥമായിരിക്കുന്നത്. പതിനെട്ട് വയസ്സ് കഴിഞ്ഞാൽപ്പിന്നെ ഒരു പ്രതിയെ ജുവനൈൽ ഹോമിലേക്ക് മാറ്റാൻ നിയമപരമായി കഴിയില്ലെന്നും, മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി സാധാരണ ജയിലിലെ പ്രത്യേക സെല്ലിലേക്ക് മാറ്റേണ്ടതിന് പകരമാണ് പണത്തിന്റെ സ്വാധീനത്തിൽ ഈ നഗ്നമായ നിയമലംഘനം നടക്കുന്നതെന്നും കുടുംബം ചൂണ്ടിക്കാണിക്കുന്നു. സംഭവം നടന്ന സ്ഥലത്ത് തുടക്കത്തിൽ പ്രതിയുടെ ബന്ധുക്കളുടെ ബിഎംഡബ്ല്യു ഉൾപ്പെടെയുള്ള ആഡംബര വാഹനങ്ങൾ ഉണ്ടായിരുന്നതായും, പിന്നീട് ജനങ്ങളും മാധ്യമങ്ങളും ഇടപെട്ട് പ്രശ്നമായപ്പോൾ അവർ അവിടെനിന്ന് കടന്നുകളഞ്ഞെന്നും, പോലീസിന്റെ ഭാഗത്തുനിന്നും തുടക്കത്തിൽ തികച്ചും സംശയാസ്പദമായ ഒരു ഒത്തുതീർപ്പ് മനോഭാവമാണ് ഉണ്ടായതെന്നും അവർ കൂട്ടിച്ചേർക്കുന്നു. മുൻപ് ശോഭ സിറ്റി കേസിലുണ്ടായതുപോലെ, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മാധ്യമങ്ങളുടെയും സമൂഹമാധ്യമങ്ങളുടെയും ശ്രദ്ധ ഈ വിഷയത്തിൽ നിന്ന് മാറിപ്പോയാൽ, ഈ കേസ് പൂർണ്ണമായും പണക്കാരായ പ്രതികൾക്ക് അനുകൂലമായി അട്ടിമറിക്കപ്പെടുമോ എന്ന വലിയ ആശങ്കയിലാണ് ഈ പാവപ്പെട്ട കുടുംബം ഇപ്പോൾ ഉള്ളത്.
കേരളത്തിൽ ഇനിയൊരിക്കലും ഇതുപോലൊരു ദാരുണമായ സംഭവം ആവർത്തിക്കാതിരിക്കാൻ സർക്കാരിന്റെയും അധികാരികളുടെയും ഭാഗത്തുനിന്ന് അതിശക്തമായ ഇടപെടൽ ഉണ്ടാകണമെന്നും, തങ്ങൾക്ക് നീതി ഉറപ്പാക്കണമെന്നുമാണ് കണ്ണീരോടെ ആ കുടുംബം പൊതുസമൂഹത്തോട് ആവശ്യപ്പെടുന്നത്.
കടപ്പാട് സോഷ്യൽ മീഡിയാ.

