ചാത്തന്നൂർ :ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്റെ ഭാഗമായി നടത്തിയ പരിശോധനയിൽ മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘവും ചാത്തന്നൂർ പോലീസും ചേർന്ന് പിടികൂടി. ചാത്തന്നൂർ മീനാട് അനുഭവനം വീട്ടിൽ അനന്തു (32), മീനാട് വെട്ടിക്കുന്നുവിള, കാർത്തിക വീട്ടിൽ ഡിജു ബാബു (36) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണർ ഹേമലത.എം ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ മീനാട്,വെട്ടിക്കുന്നുവിളയിൽ ഡാൻസാഫ് സംഘവും ചാത്തന്നൂർ പോലീസും സംയുക്തമായി നടത്തിയ പരിശോധനയിൽ പ്രതികളുടെ പക്കൽനിന്ന് 4.215 ഗ്രാം എം.ഡി.എം.എയും 0.250 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. പ്രതികൾ മുൻപും ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളവരാണ്. ചാത്തന്നൂർ എ.സി.പി രാകേഷിന്റെ നിർദ്ദേശാനുസരണം എസ്.ഐമാരായ ഗോപകുമാർ, സായിസേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും ചാത്തന്നൂർ എസ്.എച്ച്.ഒ നിതിൻ നളന്റെ നേതൃത്വത്തിൽ എസ്.ഐ. ബിജുബാൽ, എ.എസ്.ഐ മാരായ സജി, വിജയൻ, സി.പി.ഓ മാരായ പ്രേംലാൽ, അഭിലാഷ്, കണ്ണൻ എന്നിവരടങ്ങിയ സംഘവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.


