0%
Wed, 25 Nov 2026 8:39 PM
News12 India Malayalam
ലൈവ് ന്യൂസ്
2 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.6 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.9 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍10 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു11 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.14 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Business

മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യുവാക്കളെ ലക്ഷ്യമിട്ട് ഓപ്പറേഷൻ തൂഫാൻ: 4.400 ഗ്രാം എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

അക്ഷര വലിപ്പം

കൊല്ലം:മാരക രാസലഹരിയായ എം.ഡി.എം.എ കൈവശം സൂക്ഷിച്ചിരുന്ന രണ്ട് യുവാക്കളെ കൊല്ലം സിറ്റി ഡാൻസാഫ് സംഘം അറസ്റ്റ് ചെയ്തു. മീയണ്ണൂർ പാലാംകോണം ചരുവിള വീട്ടിൽ ഷാജിർ (39), മീയണ്ണൂർ മലേവയൽ ചരുവിള തെക്കതിൽ നവാബ് (41) എന്നിവരാണ് അറസ്റ്റിലായത്.


കൊല്ലം സിറ്റി പോലീസ് കമ്മീഷണർ അശ്വതി ജിജി ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ കുറച്ച് നാളുകളായി ഇവർ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. തുടർന്ന്  ശനിയാഴ്ച രാത്രി 11.30 മണിയോടെ പാലാംകോണം ബസ് സ്റ്റോപ്പിന് സമീപം ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് 4.400 ഗ്രാം എം.ഡി.എം.എയുമായി ഇവർ പിടിയിലായത്. മീയണ്ണൂർ, കണ്ണനല്ലൂർ എന്നീ പ്രദേശങ്ങളിലെ മെഡിക്കൽ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യുവാക്കളെ ലക്ഷ്യമിട്ട് വിൽപ്പനക്കായ് പ്ലാസ്റ്റിക് സിപ്പ്‌ലോക്ക് കവറിൽ സൂക്ഷിച്ചിരുന്ന രാസ ലഹരിയാണ് ഡാൻസാഫ് സംഘത്തിന്റെ ശ്രമഫലമായ് പിടികൂടാനായത്. തുടർന്ന് കണ്ണനല്ലൂർ പോലീസ് ഇയാൾക്കെതിരെ എൻ.ഡി.പി.എസ് നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
മയക്കുമരുന്നിന്റെ ഉപയോഗം മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നതാണ്. ഓപ്പറേഷൻ തൂഫാൻ ന്റെ ഭാഗമായി ഇത്തരം ലഹരിവസ്തുക്കളുടെ വിൽപ്പനയും വിതരണവും തടയുന്നതിനായി ശക്തമായ നടപടികൾ ആണ് കൊല്ലം സിറ്റി പോലീസ് ലഹരി മാഫിയ സംഘങ്ങൾക്കെതിരെ സ്വീകരിച്ചു വരുന്നത്. ഇത്തരം നടപടികളുടെ ഭാഗമായി നടത്തിയ പരിശോധനയിൽ ഏതാനും ദിവസം മുമ്പ് അഞ്ചാലുംമൂട് പോലീസ് സ്റ്റേഷൻ പരിധിയിൽ നിന്നും 2.81 ഗ്രാം എം.ഡി.എം.എ യുമായി മതിലിൽ സ്വദേശി മെൽബിൻ എന്ന യുവാവിനെ കടവൂർ ഭാഗത്ത് ഇയാൾ വാടകയ്ക്കു താമസിക്കുന്ന വീട്ടിൽ നിന്നും പോലീസ് പിടികൂടിയിരുന്നു.
ചാത്തന്നൂർ എ.സി.പി രാകേഷിന്റെ നിർദ്ദേശപ്രകാരം ഡാൻസാഫ് എസ്.ഐ മാരായ ഗോപകുമാർ, സായി സേനൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും കണ്ണനല്ലൂർ എസ്.എച്ച്.ഓ അഭിഷേകിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ചേർന്നാണ് ഇവരെ പിടികൂടിയത്.


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം