തിരുവനന്തപുരo:സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ കലണ്ടർ കേവലം 13 ദിവസത്തിനുള്ളിൽ റെക്കോർഡ് വിൽപ്പനയാണ് രേഖപ്പെടുത്തിയത്. രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടന്നതിനാൽ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനം. തിരുവനന്തപുരത്തെ ജി.സി.പി പബ്ലിക്കേഷൻ വഴിയാണ് ഏറ്റവും കൂടുതൽ കലണ്ടറുകൾ വിറ്റഴിച്ചത്.
ഒക്ടോബർ 23-ന് വിൽപ്പന ആരംഭിച്ച് നവംബർ 12-വരെയുള്ള കണക്കുകൾ പ്രകാരം ആകെ 1,72,836 കലണ്ടറുകൾ വിറ്റഴിക്കപ്പെട്ടു. ഇതിൽ 1,57,226 എണ്ണം നേരിട്ട് വിറ്റഴിച്ചു. 15,610 എണ്ണം സൗജന്യമായി വിതരണം ചെയ്തു. ഓരോ 10 കലണ്ടറിനും ഒരു കലണ്ടർ എന്ന രീതിയിലാണ് സൗജന്യ കലണ്ടർ നൽകിയിട്ടുള്ളത്.40 രൂപയാണ് സർക്കാർ കലണ്ടറിൻ്റെ വില. കഴിഞ്ഞ വർഷം മാർച്ച് മാസം വരെ ആകെ 1.65 ലക്ഷം കലണ്ടറുകൾ മാത്രമാണ് വിറ്റഴിച്ചത്. എന്നാൽ ഇത്തവണ രണ്ടാഴ്ചയ്ക്കുള്ളിൽ കഴിഞ്ഞ വർഷത്തെ ആകെ വിൽപ്പന മറികടക്കാൻ സാധിച്ചു. ഈ സാഹചര്യത്തിൽ 10 ലക്ഷം കലണ്ടറുകൾ അച്ചടിക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതുവരെ വിവിധ ഡിപ്പോകളിലായി 2,96,000 കലണ്ടറുകൾ എത്തിച്ചതിൽ 1,23,164 എണ്ണം മാത്രമാണ് ഇനി സ്റ്റോക്കുള്ളത്.ജില്ലാ ഫോറം സ്റ്റോറുകളിൽ എറണാകുളമാണ് ഒന്നാമത്.
Discover more from News12 India Malayalam
Subscribe to get the latest posts sent to your email.

