ഗുജറാത്തിലെ പ്രധാന വാർത്തകൾ

അഹമ്മദാബാദ്: ഗുജറാത്തിൽ 101 പുതിയ എസ്.ടി. ബസുകൾ സർവീസിലേക്ക്
സംസ്ഥാന ഗതാഗത കോർപ്പറേഷന്റെ 101 പുതിയ ബസുകൾ ഉപമുഖ്യമന്ത്രി ഹർഷ് സംഘവി ഗാന്ധിനഗറിൽ ഫ്ലാഗ് ഓഫ് ചെയ്തു. ദീപാവലിയോടനുബന്ധിച്ച് ഗതാഗത കോർപ്പറേഷൻ ജീവനക്കാർക്ക് അരമാസത്തെ ശമ്പളം മുൻകൂറായി നൽകുമെന്നും പ്രഖ്യാപിച്ചു.
ഗുജറാത്ത് ഹൈക്കോടതിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ബോംബ് ഭീഷണി
അഹമ്മദാബാദിലെ ഗുജറാത്ത് ഹൈക്കോടതിക്കും മുഖ്യമന്ത്രിയുടെ ഓഫീസിനും ഇ-മെയിലിലൂടെ ഭീഷണി ലഭിച്ചു. ഇതേത്തുടർന്ന് സുരക്ഷാ പരിശോധനകൾ ശക്തമാക്കി. സന്ദേശത്തിന്റെ ഉറവിടവും വിശ്വാസ്യതയും സംബന്ധിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
ഗുജറാത്ത് എനർജിയും അബുദാബി ADNOC-ഉം തമ്മിൽ പത്തുവർഷത്തെ കരാർ
ഗുജറാത്ത് എനർജി ലിമിറ്റഡ് അബുദാബി നാഷണൽ ഓയിൽ കമ്പനിയുമായി ദീർഘകാല പ്രകൃതിവാതക വിതരണക്കരാറിൽ ഒപ്പുവച്ചു. 2028 മുതൽ പത്തുവർഷത്തിനിടെ 40 ലക്ഷം ടൺ വരെ ദ്രവീകൃത പ്രകൃതിവാതകം ലഭ്യമാക്കുന്നതാണ് കരാർ.
അഹമ്മദാബാദിൽ സി.എൻ.ജി വില കിലോയ്ക്ക് ₹100 കടന്നു
അദാനി സി.എൻ.ജി വില കിലോയ്ക്ക് ₹2.30 വർധിപ്പിച്ചതോടെ അഹമ്മദാബാദിൽ ₹100.77 ആയി. വഡോദരയിൽ വില ₹98.95 ആയി ഉയർന്നു. വാഹന ഉടമകൾക്ക് ഇന്ധനച്ചെലവ് വർധിക്കുന്ന സാഹചര്യമാണ്. അന്താരാഷ്ട്ര വിപണിയിൽ ഓർഡറുകൾ വർധിച്ചതോടെ സൂറത്തിലെ വജ്രവ്യവസായം തിരിച്ചുവരവിന്റെ സൂചനകൾ പ്രകടിപ്പിക്കുന്നു. അതേസമയം, ഉൽപ്പാദനച്ചെലവ് വർധിച്ചതും ആവശ്യക്കാർ കുറഞ്ഞതും ടെക്സ്റ്റൈൽ മേഖലയെ ബാധിച്ചു. പല ടെക്സ്റ്റൈൽ യൂണിറ്റുകളും പല ടെക്സ്റ്റൈൽ യൂണിറ്റുകളും ദീപാവലിക്ക് ദീർഘകാല അവധി പ്രഖ്യാപിച്ചിട്ടുണ്ട്..

താപി ജില്ലയിലെ പഞ്ചസാര ഫാക്ടറിയിൽ അപകടം; രണ്ട് തൊഴിലാളികൾ മരിച്ചു.
താപി ജില്ലയിലെ ദാദരിയ ഗ്രാമത്തിലെ കോപ്പർ ഷുഗർ മില്ലിൽ ജലസംഭരണ ടാങ്കുകൾ തകർന്നുണ്ടായ അപകടത്തിൽ രണ്ട് തൊഴിലാളികൾ മരിച്ചു. സംഭവം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.. വഡോദരയിൽ കാറിലെ സി.എൻ.ജി സിലിണ്ടർ പൊട്ടിത്തെറിച്ചു; അഞ്ചുപേർക്ക്  നവംബർ അഞ്ചിന് പുലർച്ചെ വഡോദരയിലെ നവായാർഡ് പ്രദേശത്ത് നിർത്തിയിട്ടിരുന്ന കാറിലെസി.എൻ.ജി സിലിണ്ടർ പൊട്ടിത്തെറിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. അപകടകാരണം സംബന്ധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.. ഉമർഗാവ് സരിഗാം വ്യവസായമേഖലയിൽ വൻ തീപിടിത്തം
നവംബർ മൂന്നിന് രാത്രിയിൽ സരിഗാം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ ടിബ്രേവാൾ പ്ലാസ്റ്റിക് കമ്പനിയിൽ തീപിടിത്തമുണ്ടായി. സരിഗാം, വാപി, ഉമർഗാവ് എന്നിവിടങ്ങളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന ഏകദേശം മൂന്ന് മണിക്കൂർ പരിശ്രമിച്ചാണ് തീ നിയന്ത്രണവിധേയമാക്കിയത്. ആളപായമില്ലെന്നാണ് റിപ്പോർട്ട്.

Follow Our Facebook Page
Enable Notifications OK No thanks