കർമ്മ ഭൂമി എക്സ്പ്രസിൽ വൻ തീപിടിത്തം. അപകടം നടന്നത് അമൃത്സറിനും ന്യൂ ജയ്പാൽഗുഡിക്കും ഇടയിൽ.

ന്യൂദില്ലി: പഞ്ചാബിലെ പട്യാലയിലുള്ള ബസന്ത്പുര റെയില്‍വേ സ്റ്റേഷന് സമീപം ഓടിക്കൊണ്ടിരുന്ന ട്രെയില്‍ വന്‍ തീപിടിത്തം. 12508 നമ്പര്‍ കര്‍മഭൂമി എക്‌സ്പ്രസിന്റെ നാല് കോച്ചുകള്‍ക്കാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിച്ചത്. സംഭവത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഏതാനും പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.അമൃത്സറിനും ന്യൂ ജയ്പാല്‍ഗുഡിക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനിലാണ് തീപിടിത്തമുണ്ടായത്. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു. സംഭവത്തിൽ റെയിൽവേ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. തീപിടിത്തത്തിന്റെ യഥാർഥ കാരണം കണ്ടെത്തുന്നതിനായി വിശദമായ പരിശോധന നടത്തും. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

Follow Our Facebook Page
Enable Notifications OK No thanks