കോട്ടയം കിടങ്ങൂർ ഭാരതീയ വിദ്യാമന്ദിരം മുൻ ഹെഡ് മിസ്ട്രസ് ശോഭന കുമാരിയാണ് അപകടത്തിൽ മ.രണമടഞ്ഞത്. കിടങ്ങൂർ സൗത്ത് പട്ടേരിൽ മുരളീധരൻ പിള്ളയുടെ ഭാര്യയാണ് ശോഭനാ കുമാരി ‘ 66 വയസ്സായിരുന്നു. ഉച്ചകഴിഞ്ഞ് 2 മണിയോടെ
യാത്ര പോയ ശേഷം മടങ്ങിയെത്തുമ്പോൾ വീട്ടമുറ്റത്ത് വച്ചാണ് അപകടമുണ്ടായത്. ശോഭനാകുമാരി വാഹനത്തിൽ നിന്നും ഇറങ്ങിയ ശേഷം ഭർത്താവ് മുരളീധരൻ പിള്ള വാഹനം പാർക്കു ചെയ്യുന്നതിനായി റിവേഴ്സ് എടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കാർപ്പോർച്ചിൻ്റെ തൂണിലും വീട്ടുമുറ്റത്തു പാർക്ക് ചെയ്തിതുന്ന ജിപ്പിലും പോർച്ചിന് സമീപം നിൽക്കുകയായിരുന്ന ശോഭനകുമാരിയെയും ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ വാഹനത്തിനടിയിൽ പെട്ടാണ് ശോഭനാ കുമാരി മരണമടഞ്ഞത് ‘ കിടങ്ങൂർ പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.


