ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ നടന്ന ബിരുദദാന ചടങ്ങ്കൊല്ലം ജില്ലാ വാർത്തകൾ.

കൊല്ലം:ചന്ദനത്തോപ്പ് സര്‍ക്കാര്‍ ഐ ടി ഐയില്‍ ബിരുദദാന ചടങ്ങും സര്‍ട്ടിഫിക്കറ്റ് വിതരണവും ഡെപ്യൂട്ടി മേയര്‍ ഉദയ സുകുമാരന്‍ ഉദ്ഘാടനം ചെയ്തു.
21 കോഴ്‌സുകളിലായി ആദ്യ മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കിയ 61 വിദ്യാര്‍ഥികളെയും ഓള്‍ ഇന്ത്യ ട്രേഡ് ടെസ്റ്റില്‍ ടൂള്‍ ആന്‍ഡ് ഡൈ മേക്കര്‍ കോഴ്‌സില്‍ ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടിയ വിധുന്‍ എമ്മിനെയും സംസ്ഥാനതലത്തില്‍ വിവിധ വിഭാഗങ്ങളില്‍ ഒന്നാം സ്ഥാനം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു. ഐ ടി ഐ വിദ്യാഭ്യാസ മേഖലയില്‍ തുടര്‍ന്നും കൂടുതല്‍ വിദ്യാര്‍ഥികളുടെ വിജയം ഉറപ്പാക്കണമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷനായ പെരിനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി മനോജ് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
ഐ ടി ഐ പ്രിന്‍സിപ്പല്‍ കെ ആര്‍ സുനില്‍ കുമാര്‍, കൊല്ലം കോര്‍പ്പറേഷന്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം എസ് ഗോപകുമാര്‍, പെരിനാട് പഞ്ചായത്തം?ഗങ്ങള്‍, ഐ ടി ഐ അധ്യാപകര്‍, മറ്റ് വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വീട്ടമ്മമാര്‍ക്ക് കൈത്താങ്ങായി ‘ഗൃഹശ്രീ’ പദ്ധതി
വനിതകളെ സ്വയംപര്യാപ്തരാക്കുന്നതിനും കുടുംബങ്ങളുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനുമായി ‘ഗൃഹശ്രീ വീട്ടമ്മയ്‌ക്കൊരു കൈത്താങ്ങ്’ പദ്ധതിയുമായി വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കള്‍ക്ക് കന്നുകുട്ടി, പെണ്ണാട്, 25 കോഴിക്കുഞ്ഞുങ്ങള്‍ എന്നിവ ലഭ്യമാക്കും. കൂടാതെ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് ആട്ടിന്‍കൂട്, കാലിത്തൊഴുത്ത്, കോഴിക്കൂട് എന്നിവ നിര്‍മിച്ച് നല്‍കും. പൊതുവിഭാഗത്തില്‍പ്പെടുന്ന ഗുണഭോക്താവിന് 15,000 രൂപ വിലയുള്ള കന്നുകുട്ടിക്ക് 50 ശതമാനം സബ്‌സിഡിയായി 7,500 രൂപയും 8,000 രൂപ വിലയുള്ള പെണ്ണാടിന് 50 ശതമാനം സബ്‌സിഡിയായി 4,000 രൂപയും ലഭ്യമാക്കും. 3,000 രൂപ വിലവരുന്ന 25 കോഴിക്കുഞ്ഞുങ്ങള്‍, 500 രൂപയുടെ പച്ചക്കറിത്തൈകള്‍, 1,000 രൂപയുടെ ഇടവിളക്കൃഷി കിറ്റ് എന്നിവയും 100 ശതമാനം സബ്‌സിഡിയില്‍ ലഭ്യമാക്കും. പദ്ധതിയിലൂടെ ഒരു ഗുണഭോക്താവിന് ആകെ 16,000 രൂപയുടെ ധനസഹായമാണ് ലഭിക്കുക.

പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ഗുണഭോക്താക്കള്‍ക്ക് കന്നുകുട്ടിക്കും പെണ്ണാടിനും 75 ശതമാനം സബ്‌സിഡി ലഭിക്കും. 3,000 രൂപ വിലവരുന്ന 25 കോഴിക്കുഞ്ഞുങ്ങള്‍, 500 രൂപയുടെ പച്ചക്കറിത്തൈകള്‍, 1,250 രൂപയുടെ ഇടവിളക്കൃഷി കിറ്റ് എന്നിവയും 100 ശതമാനം സബ്‌സിഡിയില്‍ നല്‍കും. ഇതുവഴി പട്ടികജാതി വിഭാഗത്തില്‍ പെടുന്ന ഒരു ഗുണഭോക്താവിന് ആകെ 22,000 രൂപയുടെ ധനസഹായം ലഭിക്കും. നടപ്പ് സാമ്പത്തിക വര്‍ഷം പ്ലാന്‍ ഫണ്ടില്‍ നിന്നും 28 ലക്ഷം രൂപയാണ് ഗൃഹശ്രീ പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്. കുടുംബങ്ങള്‍ക്ക് അധിക വരുമാനം ഉറപ്പാക്കുന്നതിനൊപ്പം വീട്ടുവളപ്പിലെ കൃഷിയും മൃഗപരിപാലനവും പ്രോത്സാഹിപ്പിച്ച് വനിതകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി പറഞ്ഞു.

യോഗം ചേരും.
ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വാര്‍ഷിക ജനറല്‍ ബോഡി യോഗം നവംബര്‍ ആറിന് രാവിലെ 10.30ന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ ചേരും.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം.
കേരള തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ വരിക്കാരായ തൊഴിലാളികളുടെ മക്കള്‍ക്ക് 2026-27 അധ്യായന വര്‍ഷത്തെ വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം. അപ്പര്‍ പ്രൈമറി വിഭാഗത്തിലും ഹൈസ്‌ക്കൂള്‍ വിഭാഗത്തിലും പഠിക്കുന്ന കുട്ടികള്‍ക്കും വിദ്യാഭ്യാസ ഗ്രാന്റ്, എസ് എസ് എല്‍ സി ക്യാഷ് അവാര്‍ഡ്, ഉന്നത വിദ്യാഭ്യാസ ഗ്രാന്റുകളായ ഹയര്‍സെക്കന്‍ഡറി കോഴ്‌സ്, ബി എ/ ബി എസ് സി/ ബി കോം, ബി ബി എ, എം എ/എം കോം/ എം എസ് ഡബ്ല്യു, ബി എഡ്, എം എസ് സി, എന്‍ജിനീയറിങ്, എം ബി ബി എസ്/ബി ഡി എസ്, ആയുര്‍വേദം/ അഗ്രിക്കള്‍ച്ചറല്‍/ വെറ്ററിനറി, ഹോമിയോ/ബി ഫാം/ ഫിഷറീസ്, എല്‍ എല്‍ ബി (3 വര്‍ഷം, 5 വര്‍ഷം), ബി എസ് സി നഴ്‌സിങ്, പ്രൊവിഷണല്‍ പി ജി കോഴ്‌സുകള്‍, പോളിടെക്നിക് ഡിപ്ലോമ, റ്റി റ്റി സി, പാരാമെഡിക്കല്‍ കോഴ്‌സ്, ഡിപ്ലോമ നഴ്‌സിങ്, എം സി എ/എം ബി എ/പി ജി ഡി സി എ, എന്‍ജിനീയറിങ് (ലാറ്ററല്‍ എന്‍ട്രി), ബി ബി എം, ബി സി എ, ഹോട്ടല്‍ മാനേജ്‌മെന്റ് ഡിപ്ലോമ, സി എ ഇന്റര്‍മീഡിയേറ്റ്, എച്ച് ഡി സി, ബി എല്‍ ഐ എസ് സി, സിവില്‍ സര്‍വീസ് കോച്ചിങ് എന്നീ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം. മുന്‍ അധ്യയന വര്‍ഷത്തില്‍ ആനുക്യൂല്യം ലഭിച്ചിട്ടുള്ളവര്‍ 2026-27 അധ്യയന വര്‍ഷത്തെ ആനുകൂല്യം ലഭിക്കുന്നതിനായി അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകന്‍ ജോലി ചെയ്യുന്ന സ്ഥാപന ഉടമയുടെ സാക്ഷ്യപത്രം, വിദ്യാര്‍ഥി പഠിക്കുന്ന സ്ഥാപനത്തിന്റെ മേലധികാരി നല്‍കുന്ന സാക്ഷ്യപത്രം എന്നിവ സഹിതമുള്ള അപേക്ഷ ഡിസംബര്‍ 31നകം wwww.labourwelfarefund.in മുഖേന സമര്‍പ്പിക്കണം.\

സീനിയോറിറ്റി ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
2027-2029 കാലയളവില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ വിവിധതരം ഒഴിവുകള്‍ക്ക് പരിഗണിക്കുന്നതിനായി തയ്യാറാക്കിയ 54 സീനിയോറിറ്റി ലിസ്റ്റുകളുടെ കരട് കുണ്ടറ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രസിദ്ധീകരിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ലലാുഹീ്യാലി.േസലൃമഹമ.ഴീ്.ശി മുഖേനെയോ രജിസ്ട്രേഷന്‍ കാര്‍ഡുമായി എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ പരിശോധിക്കാം. ആക്ഷേപം ഉള്ള പക്ഷം നവംബര്‍ 18നകം എംപ്ലോയ്മെന്റ് ഓഫീസര്‍ക്ക് നേരിട്ടോ ഇമെയില്‍ മുഖേനയോ ( teekdra.emp.lbr@kerala.gov.in ), eemployment.kerala.gov.in വെബ്‌സൈറ്റ് വഴിയോ പരാതി സമര്‍പ്പിക്കാം.

പ്രൊമോട്ടര്‍ നിയമനം.
ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ ബ്ലോക്ക് / കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസുകളില്‍ പട്ടികജാതി പ്രൊമോട്ടര്‍മാരെ നിയമിക്കുന്നതിന് പട്ടികജാതി വിഭാഗക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: പ്ലസ് ടു / തത്തുല്യം. പ്രായപരിധി: 18 – 45 വയസ്. അതത് ഗ്രാമപഞ്ചായത്ത്/ മുന്‍സിപ്പാലിറ്റി/ കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ സ്ഥിരതാമസക്കാരായിരിക്കണം. ഒരു തദ്ദേശ സ്ഥാപനത്തില്‍ മതിയായ എണ്ണം യോഗ്യരായ അപേക്ഷകര്‍ ഇല്ലാത്ത സാഹചര്യത്തില്‍ സമീപ തദ്ദേശസ്ഥാപനത്തില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരെ നിയമനത്തിന് പരിഗണിക്കും. മുന്‍ വര്‍ഷങ്ങളില്‍ പ്രൊമോട്ടറായി പ്രവര്‍ത്തിക്കുകയും എന്നാല്‍, അച്ചടക്ക നടപടിയുടെ ഭാഗമായി പിരിച്ച് വിടുകയും ചെയ്യപ്പെട്ടവരുടെ അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. പ്രതിമാസം 11000 രൂപ ഹോണറേറിയം നിരക്കില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. ജാതി, യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സ്ഥിര താമസ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 12ന് വൈകിട്ട് അഞ്ചിനകം അതത് ബ്ലോക്ക്/കോര്‍പ്പറേഷന്‍ പട്ടികജാതി വികസന ഓഫീസിലോ ജില്ലാ പട്ടികജാതി വികസന ഓഫീസിലോ സമര്‍പ്പിക്കണം. ഫോണ്‍: 0474-2794996.

കൊല്ലം താലൂക്ക് വികസന സമിതി യോഗം
കൊല്ലം താലൂക്ക് വികസന സമിതി യോഗം നവംബര്‍ ഏഴിന് രാവിലെ 10.30ന് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും

ജില്ലാതല കുടിശ്ശിക നിവാരണ അദാലത്ത്.
സംസ്ഥാന അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ അംഗത്വം നേടിയിട്ടുള്ളവരും അംശാദായ അടവില്‍ കുടിശ്ശിക വരുത്തി അംഗത്വം മുടങ്ങിയവരുമായ അംഗങ്ങള്‍ക്ക് പിഴപ്പലിശ ഒഴിവാക്കി മൂന്ന് ഗഡുക്കളായി അംശാദായം ഒടുക്കി അംഗത്വ പുനഃസ്ഥാപനം നടത്തുന്നതിന് 2027 ഏപ്രില്‍ 25 വരെ അവസരം. http://services.unorganisedwssb.org/index.php/home മുഖേനയാണ് അംശാദായം ഒടുക്കേണ്ടത്. ഫോണ്‍: 04742749847, 9947324082

റിഥം പദ്ധതി ഭിന്നശേഷി കലാപ്രതിഭകള്‍ക്ക് അവസരം.
സാമൂഹ്യ സുരക്ഷാ മിഷന്റെ റിഥം പദ്ധതിയുടെ ഭാഗമായി ഭിന്നശേഷിക്കാരായ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായി ജില്ലാതല ആര്‍ട്ട് ട്രൂപ്പുകള്‍ രൂപീകരിക്കുന്നു. സംഗീതം, നൃത്തം, പെര്‍ഫോമിങ് ആര്‍ട്‌സ്, ഉപകരണ സംഗീതം തുടങ്ങിയ കലാമേഖലകളില്‍ കഴിവുള്ള ഭിന്നശേഷിക്കാരായ വ്യക്തികള്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി: 45 വയസ്. കലാപ്രകടനത്തിന്റെ അഞ്ച് മിനിറ്റില്‍ കവിയാത്ത വിഡിയോ, യൂണിക് ഡിസെബിലിറ്റി ഐഡന്റിറ്റി കാര്‍ഡ് അല്ലെങ്കില്‍ മെഡിക്കല്‍ ബോര്‍ഡ് നല്‍കുന്ന ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതമാണ് അപേക്ഷിക്കേണ്ടത്.
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ നേരിട്ടുള്ള സ്‌ക്രീനിങ്ങില്‍ പങ്കെടുക്കാം. ട്രൂപ്പിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വിവിധ സര്‍ക്കാര്‍ പരിപാടികളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നതിനുള്ള അവസരം ലഭിക്കും. ട്രൂപ്പിന്റെ പ്രവര്‍ത്തനങ്ങളിലൂടെ ലഭിക്കുന്ന വരുമാനം ഭിന്നശേഷി പ്രതിഭകള്‍ക്ക് ലഭ്യമാക്കും. അപേക്ഷ നവംബര്‍ ഏഴിനകം dcklmsid@gmail.com മുഖേന സമര്‍പ്പിക്കണം. ഫോണ്‍: 0474 2790971.

Enable Notifications OK No thanks