രാത്രി നഗരത്തിൽ വച്ച് തന്നെ ഉപദ്രവിച്ച യുവാവിനെ ഒരു കിലോമീറ്ററോളം ഓടിച്ച് പിടികൂടി പെൺകുട്ടി.

കട്ടപ്പന:രാത്രി നഗരത്തിൽ വച്ച് തന്നെ ഉപദ്രവിച്ച യുവാവിനെ ഒരു കിലോമീറ്ററോളം ഓടിച്ച് പിടികൂടി പെൺകുട്ടി. കട്ടപ്പന കുന്തളംപാറ സ്വദേശിനി 17കാരി വീണാസജിയാണ് പ്രതിയെ സാഹസികമായി പിടികൂടിപോലീസിൽ ഏൽപ്പിച്ചത്. രക്ഷപ്പെടാൻവേണ്ടി അതിഥിത്തൊഴിലാളിയായി അഭിനയിച്ച പ്രതി എറണാകുളം സ്വദേശിയാണെന്ന് പോലീസ് കണ്ടെത്തി.

മാതാപിതാക്കൾക്കൊപ്പം കട്ടപ്പനനഗരത്തിൽ എത്തിയതായിരുന്നു വീണ. രാത്രി എട്ടുമണിയോടെ മാർക്കറ്റ് ജങ്ഷനിൽ നടന്നുവരുന്ന വഴിക്ക് കൊച്ചി സ്വദേശി ജാക്‌സൺ ഉപദ്രവിക്കാൻ ശ്രമിക്കുകയായിരുന്നു. പിന്നാലെ വീണയുടെ മാതാപിതാക്കൾ ഉണ്ടെന്ന് മനസിലാക്കിയ പ്രതി ഉടൻ പെൺകുട്ടിയെ തള്ളിയിട്ട് ഓടിമറയാൻ ശ്രമിച്ചു. വീഴ്ചയിൽ കാൽമുട്ടിന് പരിക്കേറ്റെങ്കിലും വീണ പിന്നാലെ ഓടിച്ചിട്ട് പിടിക്കുകയായിരുന്നു.

Leave a Reply

Enable Notifications OK No thanks