ഇടതുപക്ഷ സർക്കാർ പുറത്ത് പോകുന്നതിന് മുൻപ് പ്രഖ്യാപിച്ച ആനുകൂല്യങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെയെന്നു ജീവനക്കാരും പെൻഷൻകാരും അടക്കം പറയുന്നുണ്ട്. പുതിയ സർക്കാർ വരുമ്പോൾ എല്ലാം മാറ്റി ചിന്തിപ്പിക്കുമെന്ന് പറഞ്ഞ ഭരണപക്ഷസംഘടനകളും മൗനത്തിലാണ് ജനപ്രതിനിധികളുടെ സാമ്പത്തികവർദ്ധനവിനെ അനുകൂലിക്കാത്ത ഒരു എം എൽ എ നിയമസഭയിൽ ഉണ്ടായിരുന്നു. ബാക്കിയുള്ളവരെല്ലാം മൗനത്തിലായിരുന്നു. പോരുന്നെങ്കിൽ പോരട്ടെ നമ്മളായിട്ട് എന്തിന് ഒരു പ്രശ്നം സാമ്പത്തിക ബുദ്ധിമുട്ട് എന്ന കാരണം പറഞ്ഞു പലതും മാറ്റിവയ്ക്കുമ്പോഴും ജനപ്രതിനിധികളുടെ കാര്യത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഒരു പ്രശ്നമേയല്ലെ.
കേന്ദ്രത്തിൽ നിന്നും ഏകദേശം 10000 കോടി ഇതുവരെ കടമെടുത്ത് കഴിഞ്ഞു, അടച്ചുതീർക്കാനുള്ളതും രൊക്കo കടവും കൂടി നോക്കിയാൽ അത് കടമായി തന്നെ കിടക്കും വർഷങ്ങൾ കഴിയുമ്പോൾ വീണ്ടും വലിയ ബാധ്യത സംസ്ഥാനത്ത് ഉണ്ടാകും സർക്കാരിനു പോലും പിടിച്ചാൽ കിട്ടാത്ത തരത്തിലാകും ആ ബാധ്യത. അപ്പോഴും സാമ്പത്തിക പ്രതിസന്ധി ജീവനക്കാരും അധ്യാപകരും പെൻഷൻകാരും അനുഭവിക്കേണ്ടിവരും
ഒരുവലിയ പ്രക്ഷോഭം തുടങ്ങാൻ ജീവനക്കാർ കാത്തിരിപ്പിലാണ്.സംഘടനകൾക്ക് ഒരു ഐക്യമില്ല. നിയമസഭയിൽ ഭരണ-പ്രതിപക്ഷ എം എൽ എ മാർ കാണിച്ച ഐക്യമുണ്ടല്ലോ അവിടെ രാഷ്ട്രീയമില്ല മതമില്ല പണം മതി ഇത് എന്തുകൊണ്ട് കേരളത്തിലെ മുഴുവൻ സർവീസ് പെൻഷൻ സംഘടനകൾക്കും സ്വീകരിച്ചു കൂടാ….?



