ഇത് താര ടീച്ചർ.രണ്ടു വർഷം മുൻപ് സ്വന്തം മകൻ മരിച്ചു. എങ്കിലും മരുമകൾക്ക് ഒരു ജീവിതം വേണമെന്ന് ടീച്ചർ ആഗ്രഹിച്ചു അത് സഫലമായി.വൈറലായി ടീച്ചറും വാക്കുകളും.

താരാടീച്ചറുമായി ബന്ധപ്പെട്ട് ഫെയ്സ്ബുക്കിൽ അധ്യാപകനായ എൻ ശ്രീകുമാർ പോസ്റ്റ് ചെയ്ത കുറിപ്പാണ് ഇപ്പോൾ വൈറലായത് കുറിപ്പ് വായിക്കാം

ഇത് താര ടീച്ചർ. വാർത്തകളിലെമ്പാടും താരമായി മാറിയിട്ടുണ്ട് ഇപ്പോൾ താര ടീച്ചർ. മഹത്തായ ഒരു മാതൃക ചെയ്തതിൻ്റെ അഭിനന്ദനങ്ങളാണ് ടീച്ചറിനെക്കുറിച്ചുള്ള വാർത്തകളിലെല്ലാം. വളളികുന്നം സ്വദേശിനിയാണ് ടീച്ചർ. സ്‌നേഹമതി , നല്ല കമ്യൂണിസ്റ്റ്കാരി. ഭർത്താവ് പി കെ പ്രകാശ് പാർട്ടി നേതാവായിരുന്നു. ഒരു വർഷം മുമ്പ് അദ്ദേഹം മരിച്ചത്, 2 വർഷം മുമ്പു മരിച്ച സ്വന്തം മകനെക്കുറിച്ചുള്ള തീരാ വേദനയോടെയാണ്. ഏക മകൻ കണ്ണൻ അകാലത്തിൽ മരിച്ചെങ്കിലും മരുമകൾ കൃഷ്ണ ആ മാതാപിതാക്കളെ വിട്ടുപോയില്ല. അവരുടെ വേദനകൾക്ക് അവളായിരുന്നു തണൽ. എന്നാൽ ആ ചെറുപ്പക്കാരിക്ക് പുതിയൊരു ജീവിതം ഉണ്ടാകണമെന്നത് സഖാക്കൾ പി കെ പ്രകാശിൻ്റെയും താര ടീച്ചറുടെയും ആഗ്രഹമായിരുന്നു. പി കെ പ്രകാശ് കൂടി മരിച്ചതോടെ ആ മരുമകൾ അമ്മയുടെ ദുരന്ത ജീവിതത്തിലെ ഏക ആശ്രയമായി. എന്നാൽ തൻ്റെ ജീവിതത്തെക്കുറിച്ചല്ല താരടീച്ചർ ചിന്തിച്ചത്. ആ മരുമകൾക്ക് പുതിയൊരു വരനെ കണ്ടെത്തി സ്വന്തം അമ്മയായി വിവാഹം കഴിച്ചു കൊടുക്കാനുള്ള മാതൃ സ്‌നേഹവും ഹൃദയ വിശാലതയുമാണ് ടീച്ചർ പ്രകടിപ്പിച്ചത്. റിട്ടേർഡ് ഹെഡ്മിസ്ട്രസും അധ്യാപക സംഘടനയായ എകെഎസ്ടിയുവിൻ്റെ ആലപ്പുഴ ജില്ലാ പ്രസിഡൻ്റും മുൻ പഞ്ചായത്ത് ജനപ്രതിനിധിയും സി പി ഐ വള്ളികുന്നം ലോക്കൽ കമ്മിറ്റി അംഗവും സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് കൗൺസിൽ സജീവ പ്രവർത്തകയുമാണ് നൻമ നിറഞ്ഞ ഈ ടീച്ചർ. മരുമകൾ കൃഷ്ണ യൂണിയൻ ബാങ്ക് മാനേജരാണ്. ശ്രീജിത്തുമായുള്ള വിവാഹമാണ് ഇപ്പോൾ നടന്നിരിക്കുന്നത്. മനുഷ്യ ജീവിതത്തിൻ്റെ ആഴം എത്ര വലുതെന്ന് ടീച്ചർക്കറിയാം. പത്ര വാർത്തകൾക്കപ്പുറം മനുഷ്യ ഹൃദയങ്ങളിൽ ടീച്ചർ എപ്പോഴും താരമായി നിലനിൽക്കും. ആകാശത്തെ നിത്യവിസ്മയമായ നക്ഷത്ര ദീപ്തി , പേരിൽ മാത്രമല്ല പ്രവൃത്തിയിലും ടീച്ചർ കാണിച്ചിരിക്കുന്നു. അഭിനന്ദനങ്ങൾ പ്രിയ സഹോദരി💖

Enable Notifications OK No thanks