ഒരു പുതിയ യാത്രയ്ക്ക് തുടക്കം എക്സിൽ മുഖ്യമന്ത്രി ഒമർ അബ്ദുല്ല കുറിച്ചു.

ശ്രീനഗർ:ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുല്ല മാധ്യമ പ്രവർത്തക നിധി റസ്ദാനും ഒന്നായി. തങ്ങളുടെ വിവാഹ ചിത്രങ്ങൾ എക്സിൽ പങ്കുവച്ചു. ഒരു പുതിയ യാത്ര ആരംഭിച്ചു എന്നാണ് അദ്ദേഹം പറഞ്ഞത്. സ്‌പെഷ്യൽ മാരേജ് ആക്റ്റ് പ്രകാരമാണ് വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത് ഈ വിവരം പി.ടി ഐ റിപ്പോർട്ട് ചെയ്തു. അകന്നു കഴിയുന്ന ഭാര്യ പായൽ അബ്ദുല്ലയിൽനിന്ന് വിവാഹമോചനം നേടാൻ സുപ്രീംകോടതി അനുമതി നൽകിയിരുന്നു. ജൂലൈ 31ന് ഇരുവരും പരസ്പര സമ്മതത്തോടെ ബന്ധം അവസാനിപ്പിക്കാനും തർക്കങ്ങളെല്ലാം പരിഹരിക്കാനും ധാരണയിലെത്തിയതായി കോടതിയെ അറിയിച്ചതിനെത്തുടർന്നാണ് കോടതി വിവാഹ മോചനം അനുവദിച്ചത്. പരസ്പരം നൽകിയ കേസുകൾ പിൻവലിക്കാനും ഇരുവരും സമ്മതിച്ചിരുന്നു.

Enable Notifications OK No thanks