ചങ്ങനാശേരിയിൽ ഒരു വീട്ടിൽ മൂന്ന് മരണം

ചങ്ങനാശേരിയിൽ എസ്ബി കോളജിന് എതിർവശത്തുള്ള കരിങ്ങടയിലെ വീട്ടിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ മരിച്ച നിലയിൽ കണ്ടെത്തി. സജു കെ. ആന്റണി, ഭാര്യ അനു, മകൻ സാവിൻ എന്നിവരാണ് മരിച്ചത്. സജുവിന്റെയും അനുവിന്റെയും മൃതദേഹങ്ങൾ കിടപ്പുമുറിയിലും സാവിന്റേത് സ്റ്റോർ റൂമിലുമായിരുന്നു.

രാവിലെ 9 മണിയായിട്ടും വീട്ടിൽ ആരെയും പുറത്തു കാണാത്തതിനെ തുടർന്ന് അയൽവാസികൾ സജുവിന്റെ സഹോദരനെ വിവരം അറിയിച്ചു. ഫോണിൽ വിളിച്ചിട്ടും പ്രതികരണം ഇല്ലാത്തതിനാൽ സഹോദരൻ നാട്ടുകാരോടൊപ്പം വീട്ടിലെത്തി പൊലീസിനെ അറിയിക്കുകയായിരുന്നു.

ചങ്ങനാശേരി ഡിവൈഎസ്പി എസ്. ആഷാദിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം മൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് അയയ്ക്കും. അതിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പൊലീസ് അറിയിച്ചു.

 

Enable Notifications OK No thanks