ബൈക്ക് അപകടത്തിൽ പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.

കുളത്തുപ്പുഴ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥി ആകാശ് (17) ആണ് മരണപ്പെട്ടത്.

ഇന്നലെ രാത്രി ഏകദേശം 11 മണിയോടെ ബഥനി മഠത്തിന് സമീപമായിരുന്നു അപകടം. കളിയാക്കാവിള സ്വദേശിയാണ് ആകാശ്. കല്ലുവെട്ടാംകുഴി സ്കൂളിന് സമീപം കട നടത്തുന്ന അനിയച്ചായന്റെ സഹോദരിയുടെ മകനാണ്.

മറ്റൊരു ബൈക്കിൽ ഒപ്പം യാത്ര ചെയ്തിരുന്നത് കല്ലുവെട്ടാംകുഴി സ്വദേശി ലിജിനാണ്. ഇരുവരും പ്ലസ് ടു വിദ്യാർത്ഥികളാണ്. അപകടത്തിന്റെ കൃത്യമായ കാരണം സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.

ആകാശിന്റെ വിയോഗത്തിൽ നാടും സഹപാഠികളും ദുഃഖത്തിലാണ്. ആദരാഞ്ജലികൾ.

Join Community
Enable Notifications OK No thanks