2026 ഒക്ടോബർ 27 മുതൽ PRS കൗണ്ടർ ടിക്കറ്റുകൾക്കും ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സൗകര്യം ലഭ്യമാകും

2026 ഒക്ടോബർ 27 മുതൽ PRS കൗണ്ടർ ടിക്കറ്റുകൾക്കും ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സൗകര്യം ലഭ്യമാകും
പാസഞ്ചർ റിസർവേഷൻ സിസ്റ്റം (PRS) കൗണ്ടറുകൾ വഴി റിസർവ്ഡ് ടിക്കറ്റുകൾ വാങ്ങുന്ന യാത്രക്കാർക്കായി ‘ഓപ്ഷണൽ ട്രാവൽ ഇൻഷുറൻസ് സ്കീം’ (OTIS) 2026 ഒക്ടോബർ 27 ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.
ഈ പദ്ധതിക്ക് കീഴിൽ യാത്രക്കാർക്ക് വളരെ കുറഞ്ഞ നിരക്കിൽ യാത്രാ ഇൻഷുറൻസ് പരിരക്ഷ തിരഞ്ഞെടുക്കാവുന്നതാണ്. ഇതുവരെ ഐആർസിടിസി (IRCTC) വഴി ഓൺലൈനായി ബുക്ക് ചെയ്യുന്നവർക്ക് മാത്രം ലഭ്യമായിരുന്ന ഈ സൗകര്യം, ഇനി മുതൽ റെയിൽവേ റിസർവേഷൻ കൗണ്ടറുകളിൽ നിന്ന് ബുക്ക് ചെയ്യുന്ന റിസർവ്ഡ് ടിക്കറ്റുകൾക്കും ലഭ്യമാകും.
ഇൻഷുറൻസ് ആനുകൂല്യം ലഭിക്കുന്നതിനായി, യാത്രക്കാർ റിസർവേഷൻ ഫോമിൽ തങ്ങളുടെ താത്പര്യം രേഖപ്പെടുത്തേണ്ടതുണ്ട്. ഇതിനായി ഫോമിൽ ഇൻഷുറൻസ് തിരഞ്ഞെടുക്കാനുള്ള പ്രത്യേക കോളവും, ഇൻഷുറൻസുമായി ബന്ധപ്പെട്ട വിവരങ്ങൾ എസ്.എം.എസ് (SMS) ആയി ലഭിക്കുന്നതിനായി മൊബൈൽ നമ്പർ നൽകാനുള്ള സൗകര്യവും ഉൾപ്പെടുത്തും.
ഈ ഇൻഷുറൻസ് സൗകര്യം പൂർണ്ണമായും ഓപ്ഷണൽ (നിർബന്ധമില്ലാത്തത്) ആണ്. PRS കൗണ്ടറുകളിൽ റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ യാത്രക്കാർക്ക് തങ്ങളുടെ താത്പര്യപ്രകാരം ഇൻഷുറൻസ് പരിരക്ഷ വേണമണോ വേണ്ടയോ എന്ന് തീരുമാനിക്കാവുന്നതാണ്.
കൗണ്ടർ വഴി ബുക്ക് ചെയ്യുന്ന ടിക്കറ്റുകളിലേക്ക് OTIS വ്യാപിപ്പിക്കുന്നത് യാത്രാ ഇൻഷുറൻസ് കൂടുതൽ യാത്രക്കാരിലേക്ക് എളുപ്പത്തിൽ എത്തിക്കാനും, യാത്രയ്ക്കിടയിൽ അവർക്ക് അധിക സുരക്ഷ ഉറപ്പാക്കാനും സഹായിക്കും.
തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള PRS കൗണ്ടറുകളിൽ നിന്ന് റിസർവ്ഡ് ടിക്കറ്റുകൾ ബുക്ക് ചെയ്യുന്ന എല്ലാ യാത്രക്കാരും നാളെ (27.10.26) മുതൽ മൊബൈൽ നമ്പർ കൃത്യമായി നൽകി ഈ ഇൻഷുറൻസ് സൗകര്യം പ്രയോജനപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Join Community
Enable Notifications OK No thanks