നീതിക്കായി ലോലീസ് സ്റ്റേഷനിൽ കുത്തിയിരുന്ന മരണപ്പെട്ട ജയ ബാലകൃഷ്ണൻ്റെ കുടുംബത്തിന് ആശ്വാസമയി ഇന്ന് രാത്രി 7 മണിയോടെ സഖാവ് ബിനോയ് വിശ്വം ചേരാനെല്ലൂർ പോലീസ് സ്റ്റേഷനിൽ എത്തി. സമരം ചെയ്യുന്ന കടുംബത്തെ കണ്ടു. തുടർന്ന് അദ്ദേഹം അഭ്യന്തര വകുപ്പ് മന്ത്രി ശ്രീ . രമേശ് ചെന്നിത്തലയെ ഫോണിൽ വിളിച്ചു. അടിയന്തിര ഇടപെടൽ ആവശ്യപ്പെട്ടു. ശ്രീചെന്നിത്തലയോട് കുടുംബത്തിൻ്റ 3 ആവശ്യങ്ങൾ ഉന്നയിച്ചു. സർക്കാർ ചെയ്യാവുന്നത് എല്ലാം ചെയ്യും എന്ന് ശ്രീ .ചെന്നിത്തല സഖാവ് ബിനോയ് വിശ്വത്തിന് ഉറപ്പ് നൽകി. അൽപ്പ സമയത്തിനു ശേഷം മന്ത്രി വീണ്ടും സഖാവിനെ വിളിച് നാളെ ADGP P വിജയൻ ചേരാനെല്ലൂരിൽ എത്തും എന്നും. നേരിട്ട് ചെയ്യാവുന്ന എല്ലാ കാര്യങ്ങളും ചെയ്യും എന്ന് അറിയ്ച്ചു. ജയ ബാലകൃഷ്ണൻ്റെ മക്കൾക്ക് ശ്രീചെന്നിത്തല യുടെ ഫോൺ ബനോയ് വിശ്വം കൈമാറി . മന്ത്രി അവരുമായി സംസാരിച്ചു. ഈ ഉറപ്പിൽ താൽക്കാലികമായി സമരം അവസാനിപ്പിച്ചു.മക്കൾ ബിനോയ് വിശ്വത്തിനും CPI സഖാക്കൾക്കും നന്ദി അറിയിച്ചു. സമരരംഗത്തുള്ള മനുഷ്യർക്ക് അത്മവിശ്വാസവും വിശ്വാസ്യതയും പകരുന്നതായിരുന്നു സഖാവിൻ്റെ ഇടപെടൽ.
ഈ വിഷയത്തിൽ CPI നേതൃത്വത്തിൽ ഇന്നലെയും AIYF നേതൃത്വത്തിൽ ഇന്നും മാർച്ചുകൾ നടന്നിരുന്നു


