കൊച്ചി: ചലച്ചിത്രനിർമ്മാതാവായും, സംഗീത സംവിധായകനായും മലയാള സിനിമ രംഗത്ത് ശ്രദ്ധേയനായ രാജേഷ് ബാബു . കെ. ശൂരനാട് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ്
” എന്നും “.ഏറെ പുതുമയുണർത്തുന്ന ചിത്രത്തിന്റെ ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടു. സിനിമ ഉടനെ പ്രേക്ഷകരിലെത്തുമെന്നും അവർ അറിയിച്ചു.
ഇരുപതിലധികം സിനിമകൾക്ക് സംഗീതമൊരുക്കിയിട്ടുള്ള രാജേഷ് ബാബു പെർഫ്യൂം – ഹെർ ഫ്രാഗ്രൻസ് , ബൈനറി , ഴ , ഇനി എന്നീ സിനിമകൾ നിർമ്മിച്ചിട്ടുണ്ട്. ചിത്രത്തിന്റെ ടീസറിന് മികച്ച പ്രതികരണമാണ്
ഇപ്പോൾ ലഭിച്ചിരിക്കുന്നത്.


ഒരു അഭിനേതാവ് കൂടിയായ ഷനൂപാണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ.
വിഷ്ണു ഉണ്ണികൃഷ്ണനും പൂജയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന “എന്നും” എന്ന ചിത്രത്തിൽ മുന്ന സൈമൺ , സുധീഷ് , ലാലി പി എം , സോഹൻ സീനുലാൽ , കൈലാഷ് , ഡയാന ഹമീദ് , നവാസ് വള്ളിക്കുന്ന് , അനീഷ് രവി , അൻസിൽ റഹ്മാൻ , ഷനൂപ് , പ്രണവ് മോഹൻ , ശ്രുതി വൈശാഖ് , നൈറ നിഹാർ , അനശ്വര , നിധിഷാ കരുണൻ എന്നിവർ മറ്റു പ്രധാന വേഷങ്ങളിലെത്തുന്നു .
സംഗീതത്തിന് പ്രാധാന്യമുള്ള ചിത്രത്തിന് വേണ്ടി കൈതപ്രം ദാമോദരൻ നമ്പൂതിരി , വയലാർ ശരത്ചന്ദ്ര വർമ്മ , പി കെ ഗോപി , മിത്രൻ വിശ്വനാഥ് , സുധി , അലി എന്നിവർ ഗാനങ്ങൾ രചിക്കുന്നു
വളരെ വ്യത്യസ്തമായ ഒരു സൗഹൃദത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
പി.ആർ.ഒ –
പി.ആർ സുമേരൻ .

