തിരുവനന്തപുരം കോൺഗ്രസ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്ന തരത്തിൽ ഒരു വാർത്ത വരുന്നുണ്ട്. ഡിസിസി വിളിച്ചിട്ട് 350 പേർ വരേണ്ട സ്ഥാനത്ത് 38 പേർ മാത്രമാണ് വന്നത് എന്നറിയുന്നത്. ഡി സി സി പ്രസിഡന്റ് പോലും കമ്മിറ്റിക്ക് എത്തിയിട്ടില്ല എന്നാണ് അറിയുന്നത്.ദീപാദാസ് മുൻഷി തിരുവനന്തപുരത്ത്ഡിസിസിഒരു വലിയ യോഗം വിളിച്ചു കൂട്ടിയിരുന്നു. ബ്ലോക്ക് പ്രസിഡന്റെന്മാർ മണ്ഡലം പ്രസിഡന്റ്മാർ എന്നിവരെ കൂടി വിളിച്ചിരുന്നു.കേന്ദ്ര നേതൃത്വത്തിന് ഡി സി സി യെക്കുറിച്ച് വ്യക്തമായ റിപ്പോർട്ട് നൽകിയിട്ടുണ്ട്. SIR നടപ്പിലാക്കുന്ന തിനെതിരെ യോഗം വിളിച്ചത് എന്നാണ് അറിയാൻ കഴിഞ്ഞത്. കോൺഗ്രസ് ഒരുക്കുന്ന രാജ്യവ്യാപക പ്രക്ഷോഭത്തിന്റെ ഭാഗമായിട്ടാണ് എല്ലാ സ്ഥലത്തും ഇത്തരം യോഗങ്ങൾ നടന്നത്.


