സുപ്രീം കോടതിയെ സമീപിച്ചു മടുത്തു. വിശ്വാസം ഇല്ലാതായി പ്രമുഖ അഭിഭാഷകനും കോൺഗ്രസ് നേതാവുമായ കപിൽ സിബൽപറയുന്നു.ഒരു വര്‍ഷത്തേക്ക് ‘സമാധാനം ലംഘിക്കരുത്’ എന്ന വ്യവസ്ഥയിലാണ് മൂന്നു നേതാക്കളെയും വിട്ടയച്ചതെന്ന് സിജെപി നിയമകാര്യ മേധാവി രത്‌ന സിങ് അറിയിച്ചു. ശനിയാഴ്ച ജന്തര്‍ മന്തറില്‍ നടത്തിയ പ്രതിഷേധ പരിപാടിക്കായി എത്തിയ അഭിജിത് ദീപ്‌കെ, അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ, വിമാനം ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ തന്നെ പൊലീസ് കരുതല്‍ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. വിമാനത്തിനുള്ളില്‍ നിന്നാണ് മൂവരെയും പൊലീസ് കസ്റ്റഡിയിലെടുത്തത്.
ബിഎന്‍എസ്എസ് സെക്ഷന്‍ 126 (സമാധാനം നിലനിര്‍ത്തുന്നതിനുള്ള സുരക്ഷ), 170 (കോഗ്‌നിസബിള്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിനുള്ള അറസ്റ്റ്) എന്നിവയാണ് സിജെപി നേതാക്കള്‍ക്കെതിരെ ഡല്‍ഹി പൊലീസ് ചുമത്തിയിരുന്നത്. ഡല്‍ഹി ജന്തര്‍ മന്തറില്‍ ഇന്നലെ നടന്ന പ്രതിഷേധങ്ങളില്‍ 7000 ഓളം പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ പിന്നീട് വിട്ടയച്ചിരുന്നു. കരുതല്‍ കസ്റ്റഡിയിലെടുത്ത യൂട്യൂബര്‍ ധ്രു റാഠിയെയും രാവിലെ പൊലീസ് വീട്ടയച്ചിരുന്നു.

