കുളത്തൂപ്പുഴ:നാടിനേയും വീടിനേയും ദുഃഖത്തിലാഴ്തി ആകാശ് (17) യാത്രയായി. തനിക്ക് അപകടം പറ്റിയ കാര്യം ആരെയും അറിയിക്കരുതെന്നും പ്രത്യേകിച്ച് പോലീസ്കാരെ അറിയിക്കരുതെന്നും ആകാശ് ഗുരുതര പരുക്കു പറ്റി ആശുപത്രിയിൽ പോയ്ക്കൊണ്ടിരിക്കുമ്പോൾ പറയുന്നുണ്ടായിരുന്നു.കുളത്തുപ്പുഴ ടൗൺ വഴി വരാതെ രാത്രി 11 മണിയോടെ അഞ്ചലിൽ നിന്നും പച്ചേരിക്കട സാം നഗർ പോകാൻ വഴി വരുകയായിരുന്നു രണ്ടുപേരും രണ്ടു വണ്ടിയിൽ വരുകയായിരുന്നു. അമിത വേഗതയിൽ മതലിനോട് ചേർന്ന സർവ്വേ കല്ലിൽ തട്ടിതെറിച്ച് പോസ്റ്റിലിടിച്ചാണ്ആകാശ് വീണത്. ശക്തമായ ശബ്ദം കേട്ട് വീട്ടുകാർ ഇറങ്ങി നോക്കിയപ്പോൾരക്തത്തിൽ കുളിച്ചു നിൽക്കുന്ന ആകാശിനെയാണ് കാണുന്നത് ഉടൻ തന്നെ അവർ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു. വീട്ടുകാരെ വിവരം അറിയിച്ചു. തുടർന്ന് വീട്ടുകാരുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തേക്ക് കൊണ്ടും പോകും വഴി മരണപ്പെടുകയായിരുന്നു.കുളത്തുപ്പുഴ ഗവണ്മെന്റ് ഹയർ സെ ക്കണ്ടറി +2 വിദ്യാർത്ഥി ആകാശ് (17)കൂടെ അടുത്ത ബൈക്കിൽ യാത്ര ചെയ്തത് കല്ലുവെട്ടാം കുഴി സ്വദേശി ലിജിൻ രണ്ടു പേരും +2 വിദ്യർഥികളാണ്.ലിജിന് അപകടം സംഭവിച്ചിരുന്നില്ല.സ്വന്തം വീട് കളിയാക്കാവിള ……
കല്ലുവെട്ടാം കുഴി സ്‌കൂളിന് സമീപം കട നടത്തുന്ന അനിയച്ചായൻ്റെ പെങ്ങളുടെ മകൻ
+2 വിദ്യാർത്ഥി യാണ്ആകാശ്.തിരുവനന്തപുരം മെഡിക്കൽ കോളേജിൽമൃതദേഹം സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


