എം.എൻ.വി.ജി അടിയോടിയുടെ ഇരുപതാം ചരമ വാർഷിക ദിനത്തിൽ അനുസ്മരണം നടത്തി.

ഇരിങ്ങാലക്കുട: അധ്യാപകരുടെയും ജീവനക്കാരുടെയും അഖിലേന്ത്യ സംഘടനാ നേതാവായി മൂന്ന് പതിറ്റാണ്ട് നീണ്ട ഔദ്യോഗിക സേവനത്തിൽ നിന്നും വിരമിച്ച ജോയിൻ്റ് കൗൺസിൽ നേതാവ് എം.എൻ.വി.ജി അടിയോടിയുടെ ഇരുപതാം ചരമ വാർഷിക ദിനത്തിൽ അടിയോടിയുടെ ദീപ്തമായ ഓർമ്മകൾക്ക് മുന്നിൽ ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് ഇരിഞ്ഞാലക്കുട സിവിൽ സ്റ്റേഷൻ പരിസരത്ത് അനുസ്മരണ യോഗം സംഘടിപ്പിച്ചു. ജോയിൻ്റ് കൗൺസിൽ മേഖല പ്രസിഡണ്ട് കണ്ണൻ.ജി. അധ്യക്ഷത വഹിച്ച യോഗത്തിൽ സംസ്ഥാന കൗൺസിൽ അംഗം എം.കെ.ഉണ്ണി അനുസ്മരണ പ്രഭാഷണം നടത്തി. മേഖലാ സെക്രട്ടറി പി.ബി.മനോജ്കുമാർ സ്വാഗതവും പി.സി.സവിത നന്ദിയും പറഞ്ഞു. ആരെയും ആകർഷിക്കാനുള്ള പെരുമാറ്റ ശൈലി പ്രതിസന്ധികളെ നേരിടാനുള്ള കഴിവ് ഉദാത്തമായ മനുഷ്യസ്നേഹം എന്നിവയ്ക്ക് ഉദാഹരണമായിരുന്നു അദ്ദേഹം. യോഗത്തിന് ടി.കേശവദാസ് , ടി.എസ്.സ്വരാജ്, എ.വി.സജീവ് സി.ബി.നീനു എന്നിവർ നേതൃത്വം നൽകി.

Join Community
Enable Notifications OK No thanks