ഭാര്യ ഉപേക്ഷിച്ചു പോയതിൽ വിഷാദരോഗിയായി മാറിയ ശരത് സുബ്രഹ്മണ്യൻ തൻ്റെ വിഷാദരോഗത്തിൽ നിന്നും മുക്തി നേടാൻ ഉപയോഗിച്ച തന്ത്രങ്ങളായിരുന്നു വ്യാജ ബോംബ് ഭീഷണി.കേരളത്തിലേക്ക് മാത്രം നൂറിലധികം ബോംബ് ഭീഷണികൾ നടത്തി പോലീസിനെ വട്ടംചുറ്റിക്കാൻ ശരത്തിന് കഴിഞ്ഞു. സെക്രട്ടറിയേറ്റ് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ അടക്കം ബോംബ് ഭീഷണികൾ നടത്തിയിരുന്നു. ഏതായാലും അവസാനം പോലീസ് പിടിയിലായി. ചോദ്യം ചെയ്തപ്പോഴാണ് സംഗതിയുടെ കിടപ്പ് മനസ്സിലായത്.ഭാര്യ ഉപേക്ഷിച്ചു പോയി. താൻ വിഷാദരോഗിയായി മാറി. അതിൽ നിന്നും മോചനം നേടാൻ ചെയ്ത പരിപാടിയായിരുന്നു വ്യാജ ബോംബ് ഭീഷണിയെന്ന് ശരത് പോലീസിനോട് പറഞ്ഞു. തമിഴ്നാട്ടിൽ വ്യാജ ബോംബ് ഭീഷണി നടത്തിയെങ്കിലും വലിയ വാർത്തകൾ വരാതിരുന്നതിനാൽ സന്തോഷം കിട്ടിയില്ല എന്നാൽ കേരളത്തിൽ വലിയ വാർത്ത പ്രാധാന്യം കിട്ടിയപ്പോൾ സന്തോഷം തോന്നിയതായും പ്രതി പറഞ്ഞു.അമേരിക്കയിലിരുന്ന് വ്യാജ ഇമെയിലുകൾ വഴി ശരത് നിരന്തരം ബോംബ് ഭീഷണികൾ മുഴക്കി വരുകയായിരുന്നു. ഒന്നര മാസം മുൻപ് ചെന്നൈയിലെത്തിയ ഇയാളെ, തമിഴ്നാട് മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ഭാര്യയുടെ മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസിലാണ് എ.ടി.എസ് ആദ്യം കസ്റ്റഡിയിലെടുത്തത്. ചിത്രം നിർമിക്കാൻ ചാറ്റ് ജി.പി.ടി ഉപയോഗിച്ചതായും ചോദ്യം ചെയ്യലിൽ വ്യക്തമായി. തുടർന്നുള്ള അന്വേഷണത്തിലാണ് കേരളത്തിലെ ബോംബ് ഭീഷണിയുടെ സൂത്രധാരനും ഇദ്ദേഹമെന്ന് തിരച്ചറിഞ്ഞത്.


