കൊല്ലപ്പെട്ട അഭിരാമിന്റെ സഹോദരി ആര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറുപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു..

കൊ ല്ല പ്പെട്ട അഭിരാമിന്റെ സഹോദരി ആര്യ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച കുറുപ്പ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു.. സഹോദരൻ അഭിരാമീനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ച് ആര്യ കുറിച്ചത് ഇങ്ങനെ ;

“എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ അധ്യായം 17 വർഷം മുൻപ് മെയ് 28-ന് എനിക്ക് വിലമതിക്കാനാവാത്ത ഒരു സമ്മാനം കിട്ടി, അതായിരുന്നു എന്റെ അച്ചുട്ടൻ. ഓരോ സഹോദരിക്കും നിന്നെപ്പോലൊരു സഹോദരൻ വേണം അച്ചുട്ടാ. ഈ ജീവിതം മുഴുവൻ ജീവിക്കാൻ നിന്റെ ആ നിഷ്കളങ്കമായ ചിരി മാത്രം മതി എനിക്ക്

നമ്മുടെ സംസാരങ്ങൾ, വർത്തമാനങ്ങൾ, സ്നേഹം, കരുതൽ, വഴക്കുകൾ… എല്ലാം എന്റെ മനോഹരമായ ഓർമ്മകളാണ്. നമ്മുടെ മനോഹരമായ ഓർമ്മകൾ ഒന്നും ഞാൻ ഒരിക്കലും മറക്കില്ല. ഒരുപാടധികം നിന്നെ മിസ്സ് ചെയ്യുന്നു

നിന്നെ ഒത്തിരി ഒത്തിരി സ്നേഹിക്കുന്നു പൊന്നേ. കഴിഞ്ഞ 17 വർഷമായി എന്റെ പ്രിയപ്പെട്ട സഹോദരനായിരുന്നതിന് നിനക്ക് നന്ദി

എന്നെ വിട്ട് പോവല്ലെടാ മക്കളെ

കടപ്പാട് : സിനി കമ്മാനി

Follow Our Facebook Page
Enable Notifications OK No thanks