കഴിഞ്ഞ ആഴ്ച കോഴിക്കോട് ഒരു ക്ഷേത്രത്തിൽ വിവാഹം രജിസ്റ്റർ ചെയ്യാൻ എത്തിയവരുടെഎണ്ണം 7000 ത്തിൽ കവിഞ്ഞു അത് മാധ്യമ പ്രവർത്തകർ പുറം ലോകത്ത് എത്തിച്ച് വലിയ വാർത്തയും ചർച്ചയും ചെയ്തിട്ടുള്ളതാണ്. 1500 പേരിൽ കൂടുതൽ എത്തില്ല എന്ന കണക്കുകൂട്ടലിൽ ആയിരുന്നു ക്ഷേത്രം ഭാരവാഹികൾ. ഇത് കേരളത്തിൽ ഹിന്ദു വിവാഹത്തിൽ മാത്രമാണെന്ന് ഓർക്കണം. മുസ്ലീം, കൃസ്ത്യൻ മതങ്ങ ളിലുള്ളവരുടെ കാര്യം വേറെയുണ്ട് .എന്താണ് ഇത്രയും പേർ ഇങ്ങനെയൊക്കെ ആയി മാറുന്നത് കേരളം എപ്പോഴും മറ്റ് സ്റ്റേറ്റ് കളിൽ നിന്നും വ്യത്യസ്ഥമാണ് കാരണം മലയാളി എല്ലാം അറിയുന്നവരും ചിന്തിക്കുന്നവരും ആണെന്ന ഭാവം പ്രവർത്തി ഒക്കെ ഉണ്ടാകാം.പക്ഷേ ഈ കാര്യത്തിൽ ഞാൻ ഒരു അന്വേഷണംനടത്തി ട്രെയിനിൽ, ബസ്സിൽ, പൊതു നിരത്തിൽ, ബീച്ചിൽ, പാർക്കിൽ ഒക്കെ പലരും കാര്യങ്ങൾ സംസാരിക്കാൻ തയ്യാറാണെങ്കിലും പേടി അവരെ ഇപ്പോഴും പിൻതുടരുന്നു അത് മാറും. അഞ്ച് വർഷങ്ങൾക്കകം എന്നും പേരുവെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത പെൺകുട്ടി പറയുകയുണ്ടായി. സന്തോഷകരമായ ജീവിതമാണ് ആവശ്യം നാം കുറച്ചു കാലമല്ലെഭ്രൂമിയിൽ ജീവിക്കുന്നുള്ളു എന്തിനാ ഒരു ടെൻഷൻ പിടിച്ചു വയ്ക്കുന്നത്. പല പെൺകുട്ടികളുടെയും പൊതു അഭിപ്രായം ഇങ്ങനെയാണ് പല മതത്തിൽപ്പെട്ടവർക്കും ഇതു തന്നെ അഭിപ്രായം. എന്നാൽ പള്ളിയും വീട്ടുകാരും നാട്ടുകാരും ബന്ധുക്കളും ഒക്കെ ഒരു പിടിച്ചു കെട്ടൽ അതിൽ പെട്ടു പോകുന്നു എന്നു പറഞ്ഞവരും ഉണ്ട്. മതം നല്ലതാണോ എന്നു ചോദിച്ചപ്പോൾ എന്തു മതം ഇതൊക്കെ ചിലർക്ക് ജീവിക്കാനുള്ള അവകാശം മാത്രമാണ്. എനിക്ക് താൽപ്പര്യമില്ല ഇപ്പോൾ വിദേശത്ത് ജോലി ചെയ്യുന്ന പെൺകുട്ടിയുടെ അഭിപ്രായം ഇങ്ങനെ….സൗഹൃദവും സ്നേഹവും ഉള്ളവരുടെ എണ്ണം കുറയുകയാണെന്നും എല്ലാവർക്കും പണം എന്ന ചിന്തമാത്രമാണെന്നും സ്നേഹത്തിന് യാതൊരൂ വിലയും കൽപ്പിക്കുന്നില്ലന്നുമാണ് മറ്റൊരു പെൺകുട്ടി വ്യക്തമാക്കിയത്. സ്വന്തമായ ഒരു ജോലി ഇല്ലാതെ വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാകില്ലെന്നാണ് ഒരു കുട്ടി വ്യക്തമാക്കിയത്. വിവാഹം ഒരു സ്വപ്നമായി ഇരുന്നോട്ടെ ഇതിനൊന്നും വലിയ മാർക്കറ്റ് ഇല്ലെന്നു പറഞ്ഞവരും. വിവാഹo ജീവിതം വേണമെന്നു പറഞ്ഞവരും ഈ കുട്ടത്തിലുണ്ട്.

ഒരു കാലത്ത് പെൺകുട്ടികളുടെ ജീവിതത്തിലെ പ്രധാനപ്പെട്ട ലക്ഷ്യങ്ങളിലൊന്നായിരുന്നു ഈ വിവാഹം എന്ന സംഗതിയൊക്കെ. പഠനം കഴിഞ്ഞാൽ വിവാഹം, പിന്നീട് കുടുംബജീവിതം എന്നതായിരുന്നു പൊതുവായ സാമൂഹികക്രമം.പെൺകുട്ടികൾ പഠിക്കുന്നു, ജോലിചെയ്യുന്നു, സാമ്പത്തികമായി സ്വതന്ത്രരാകുന്നു, സ്വന്തം ജീവിതം ആസ്വദിക്കുന്നു. വിവാഹം കഴിച്ചില്ലെങ്കിൽ ജീവിതം അപൂർണമാണെന്ന ചിന്ത തന്നെ അവരിൽ ഇല്ലാതായി.
2024-ലെ SRS കണക്കുകൾ പ്രകാരം കേരളത്തിലെ 20.4 ശതമാനം സ്ത്രീകൾ വിവാഹം കഴിക്കാത്തവരാണ്. 2014-ൽ ഇത് 15.7 ശതമാനമായിരുന്നു.
വിദ്യാഭ്യാസവും ജോലിയും നേടിയ ഒരു സ്ത്രീക്ക് സ്വാഭാവികമായും ഒരു ചോദ്യമുണ്ടാകില്ലേ?ഇത്രയും കാലം കെട്ടിപ്പടുത്ത ജീവിതം വിവാഹത്തിന്റെ പേരിൽ എന്തിന് മാറ്റിവയ്ക്കണമെന്ന്. അതായത് വീട് മാറുക, ജോലി ഉപേക്ഷിക്കേണ്ടിവരിക, സ്വന്തം കുടുംബത്തിൽനിന്ന് അകലുക, പുതിയ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക ; ഇതൊക്കെ എന്തിനാണ് സ്ത്രീകൾ സഹിക്കുന്നത്.
എല്ലാത്തിലും ഉപരി സ്ത്രീകൾക്ക് വേണ്ടത് ഭർത്താവ് മാത്രമല്ല, തുല്യപങ്കാളി കൂടിയാണ്. സ്വന്തം ജോലിയെ ബഹുമാനിക്കുന്ന ഒരാൾ, വീട്ടുജോലികൾ പങ്കുവെക്കുന്ന ഒരാൾ, സ്ത്രീയുടെ വ്യക്തിസ്വാതന്ത്ര്യത്തെ അംഗീകരിക്കുന്ന ഒരാൾ,
വൈകാരികമായി പക്വതയുള്ള ഒരാൾ, സ്വന്തം മാതാപിതാക്കളോടും പങ്കാളിയുടെ മാതാപിതാക്കളോടും ഒരുപോലെ ഉത്തരവാദിത്വം കാണിക്കുന്ന ഒരാൾ, വിവാഹശേഷവും സ്ത്രീയുടെ വ്യക്തിത്വം നിലനിൽക്കാൻ അനുവദിക്കുന്ന ഒരാൾ എന്നിങ്ങനെയുള്ള പ്രതീക്ഷകൾ പെൺകുട്ടികളിൽ വർധിക്കുമ്പോൾ പഴയ രീതിയിലുള്ള വിവാഹസങ്കൽപങ്ങളുമായി മുന്നോട്ടുപോകുന്ന മറുവശത്തുള്ള ആണ്പിള്ളേർക്ക് പങ്കാളിയെ കണ്ടെത്താൻ ബുദ്ധിമുട്ടുണ്ടാകാം. സോ കേരളത്തിലെ പുരുഷന്മാർക്ക് പെണ്ണ് കിട്ടുന്നില്ല എന്നതിനെക്കാൾ പ്രസക്തമായ ചോദ്യം, ഇന്ന് സ്ത്രീകൾ ആഗ്രഹിക്കുന്ന തരത്തിലുള്ള പങ്കാളികളാകാൻ നമ്മുടെ പുരുഷന്മാരും വിവാഹവ്യവസ്ഥയും എത്രത്തോളം മാറിയിട്ടുണ്ട് എന്നതാണ്.എഴുത്തുകാരിയും സിനിമാ ആർട്ടിസ്റ്റുമായ ഒരു വ്യക്തിയുടെ വാക്കുകൾ.
വിവാഹം എന്നത് ഒരു സ്ത്രീയെ കണ്ടെത്തുക എന്നതുമാത്രമല്ല. രണ്ട് മനുഷ്യർക്ക് തുല്യമായ വ്യക്തിത്വത്തോടെയും സ്വാതന്ത്ര്യത്തോടെയും ഒരുമിച്ച് ജീവിക്കാൻ കഴിയുന്നൊരു ബന്ധം കണ്ടെത്തുക എന്നതുകൂടിയാണ്.
നിങ്ങൾക്ക് ആർക്കെങ്കിലും വ്യത്യസ്ത രീതിയിലുള്ള അഭിപ്രായങ്ങൾ ഉണ്ടെങ്കിൽ തുറന്നെഴുതാം
news12pta@gmail.com
മെയിൽ ചെയ്യുക പ്രസിദ്ധീകരിക്കാം.




