കൊച്ചി:നാലാമത് ഇന്റർനാഷണൽ പുലരി ടി.വി അവാർഡ് – 2026-ൽ മികച്ച പി.ആർ.ഒ പുരസ്കാരം സ്വന്തമാക്കി
മാധ്യമ പ്രവർത്തകൻ പി.ആർ. സുമേരൻ. രാജേഷ് അമനകര സംവിധാനം ചെയ്ത ‘കല്യാണമരം’എന്ന ചിത്രത്തിലെ പി.ആർ.ഒ. പ്രവർത്തന മികവിനും, മലയാള സിനിമാ രംഗത്തെ വിവിധ വിഷയങ്ങളിലെ എഴുത്തിനെയും പരിഗണിച്ചാണ്. പി.ആർ. സുമേരനെ മികച്ച ചലച്ചിത്ര പത്രപ്രവർത്തകനായി തിരഞ്ഞെടുത്തത്.
പി.ആർ. സുമേരൻ രചന നിർവ്വഹിച്ച ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിന്റെ ആചാര അനുഷ്ഠാനങ്ങളുടെയും ഉത്സവങ്ങളുടെയും ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ‘കൊടുങ്ങല്ലൂര്‍ ഭരണി കാഴ്ച’ എന്ന ഡോക്യുമെന്ററി
യാണ് പുലരി ടി വിയുടെ മികച്ചഡോക്യുമെന്ററി പുരസ്കാരം നേടിയത്. മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള പുരസ്കാരം പ്രമുഖ പ്രൊഡക്ഷൻ കൺടോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരക്ക് ലഭിച്ചു.


പ്രശസ്ത നടൻ ഇന്ദ്രൻസാണ് ഡോക്യുമെന്ററിയുടെ അവതരണം നടത്തിയിരിക്കുന്നത്.
കൊടുങ്ങല്ലൂർ ഭരണി കാഴ്ച’
ഫ്രെയിം ടു ഫ്രെയിം ഫിലിമിന്റെ ബാനറില്‍ മധുസൂദനന് മാവേലിക്കരയും, ഫുൾ മാർക്ക് സിനിമയുടെ ബാനറിൽ ജെഷീദ ഷാജിയും സംയുക്തമായിട്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്
മലയാള സിനിമയിലെ മുതിർന്ന നടിമല്ലിക സുകുമാരന്‍ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്കാരം ലഭിച്ചു.
സിനിമ, ടെലിവിഷൻ, ഹ്രസ്വചിത്രം, ഡോക്യുമെന്ററി, വീഡിയോ ആൽബം തുടങ്ങി വിവിധ വിഭാഗങ്ങളിലെ മികവിനാണ് പുലരി ടി.വി പുരസ്കാരങ്ങൾ നൽകുന്നത്
ഡിസംബറിൽ തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ
പുരസ്കാരങ്ങൾ വിതരണം ചെയ്യും.
പ്രശസ്ത ചലച്ചിത്ര സംവിധായകന് റ്റി.എസ്. സുരേഷ് ബാബു ജൂറി ചെയര്‍മാനായും, ജൂറി മെമ്പര്‍മാരായി ചലച്ചിത്ര ടെലിവിഷന്‍ നാടക നടന് വഞ്ചിയൂര്‍ പ്രവീണ്‍ കുമാറും, ചലച്ചിത്ര, ടെലിവിഷന്‍ നാടക സംവിധായകന് സി.വി. പ്രേംകുമാറും, നര്‍ത്തകിയും ടെലിവിഷന്‍ നാടക നടിയുമായ സിതാര ബാലകൃഷ്ണനും, സിനിമ പി.ആര്.ഒ., സിനിമാ പത്രപ്രവർത്തകനുമായ അജയ് തുണ്ടത്തിലും അടങ്ങിയ പാനലാണ് അവാര്‍ഡ് ജേതാക്കളെ കണ്ടെത്തിയത്.




