കൊല്ലം:വോട്ട് കൊള്ളയ്ക്കെതിരായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാർ രാജി വയ്ക്കണമെന്ന് ആവശ്യപ്പെട്ട് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് കൗൺസിൽ കൊല്ലത്ത് പ്രതിഷേധ സംഗമം നടത്തി. പ്രതിഷേധ സംഗമം സിപിഐ ജില്ല അസി: സെക്രട്ടറി സാം കെഡാനിയൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ജോസ് ഇന്നസെൻ്റ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ബി രാധാകൃഷ്ണപിള്ള സ്വാഗതം പറഞ്ഞു. സംസ്ഥാന പ്രസിഡൻ്റ് സുകേശൻ ചൂലിക്കാട് , സംസ്ഥാന വൈസ് പ്രസിഡൻ്റ് എ.ജിരധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.

പ്രകടനത്തിനും പ്രതിഷേധ സംഗമത്തിനുംഎൻ ഗോപാ ലകൃഷ്ണൻ , ആർ സോമൻ വി സുന്ദരൻ, ജി ശ്രീകുമാർ, വെളിയം രാജേന്ദ്രൻ ,സുഷടീച്ചർ, ഗോപിനാഥപിള്ള സി രാമചന്രൻ , കെ. എസ് സുരേഷ് കുമാർ, പ്രസന്നകുമാർ, കെരാജൻ, എ ജയപ്രകാശ്, അബ്ദുൽ ലത്തീഫ് , അജിത് വെളിനല്ലൂർ, എൻ രാജേന്ദ്രൻ , ഇബ്രാഹിം കുട്ടി, വസുന്ധരൻ, അശോകൻ, പ്രഭാകരൻപിള്ള, ജോയി, അജിത് ചാത്തന്നൂർ, ജയകുമാർ, സുരേഷ് ബാബു കടയ്ക്കൽ, സിന്ധുഎം എസ് , സുഭാഷ് എന്നിവർനേതൃത്വം നൽകി.




