തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും.

ചിക്കാഗോ മേയർ ബ്രാൻഡൻ ജോൺസൺ, ഡിപ്പാർട്ട്മെന്റ് ഓഫ് ഏവിയേഷൻ കമ്മീഷണർ മൈക്കൽ മക്മറേ എന്നിവരുടെ നേതൃത്വത്തിലാണ് പദ്ധതിയുടെ വിവിധ ഘട്ടങ്ങൾ മുന്നോട്ടുപോകുന്നത്. പ്രാദേശിക തൊഴിലാളികൾക്കും ന്യൂനപക്ഷ, വനിതാ ഉടമസ്ഥതയിലുള്ള കമ്പനികൾക്കും പദ്ധതിയിൽ പങ്കാളികളാകാനുള്ള അവസരങ്ങൾ ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ തിരക്ക് നിയന്ത്രിക്കുന്നതിനായി ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ ഏർപ്പെടുത്തിയ വിമാനപ്രവർത്തന പരിധിയും വികസനത്തിന്റെ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്. കൂടുതൽ വിമാനങ്ങൾ പ്രവർത്തിപ്പിക്കാനുള്ള എയർലൈൻസുകളുടെ ആവശ്യവും നിലവിലുള്ള അടിസ്ഥാനസൗകര്യങ്ങളുടെ ശേഷിയും തമ്മിലുള്ള വ്യത്യാസം പരിഹരിക്കാൻ പുതിയ കോൺകോഴ്സുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷ.
ഒ’ഹെയർ വിമാനത്താവളത്തിന്റെ ദീർഘകാല വികസനപദ്ധതിയിൽ നിർമാണഘട്ടങ്ങൾ പൂർത്തിയാകുന്നതിനനുസരിച്ച് പുതിയ സൗകര്യങ്ങൾ യാത്രക്കാർക്ക് തുറന്നുകൊടുക്കും. 2028-ൽ കോൺകോഴ്സ് ഡി, 2030-ൽ കോൺകോഴ്സ് ഇയുടെ ആദ്യഘട്ടം, 2033-ൽ ഗ്ലോബൽ ടെർമിനൽ, 2034-ൽ കോൺകോഴ്സ് ഇയുടെ രണ്ടാംഘട്ടം എന്നിവ പൂർത്തിയാക്കാനാണ് നിലവിലെ സമയക്രമം.
880 കോടി ഡോളറിന്റെ ഈ ബൃഹത്തായ വികസനപദ്ധതി പൂർത്തിയാകുന്നതോടെ അമേരിക്കയിലെ പ്രധാന അന്താരാഷ്ട്ര യാത്രാകേന്ദ്രങ്ങളിലൊന്നായ ചിക്കാഗോ ഒ’ഹെയറിന്റെ ശേഷിയും സൗകര്യങ്ങളും ഗണ്യമായി വർധിക്കും. കൂടുതൽ അന്താരാഷ്ട്ര വിമാനസർവീസുകൾക്കും വേഗത്തിലുള്ള കണക്ഷനുകൾക്കും ആധുനിക യാത്രാസൗകര്യങ്ങൾക്കും വഴിയൊരുക്കുന്ന പദ്ധതിയിലൂടെ ആഗോള വ്യോമഗതാഗത ഭൂപടത്തിൽ ചിക്കാഗോയുടെ സ്ഥാനം കൂടുതൽ ശക്തിപ്പെടുത്തുകയാണ് നഗരത്തിന്റെ ലക്ഷ്യം.




