സംസ്ഥാനത്ത് മയക്കുമരുന്ന് കച്ചവടവും ഉപയോഗവും തടയാന്‍ ലക്ഷ്യമിട്ട് ആരംഭിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ ആരംഭിച്ചതിനുശേഷം 8,125 പരാതികള്‍ ഫോണ്‍ വഴിയും 5,668 പരാതികള്‍ വാട്സാപ്പിലൂടെയും ലഭിച്ചതായി നോഡല്‍ ഓഫീസര്‍ ഐജി പുട്ട വിമലാദിത്യ.

തിരുവനന്തപുരം:ലഹരിക്കടത്തിലൂടെ സമ്പാദിച്ച സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടിക്ക് സംസ്ഥാനത്ത് തുടക്കമായി,ആദ്യ ഘട്ടത്തിൽ 40 പേരുടെത് കണ്ടുകെട്ടുമെന്ന് ഐജി പുട്ട വിമലാദിത്യഇതിന്റെ ഭാഗമായി 148 ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും 186 വാഹനങ്ങളും 801 മൊബൈല്‍ ഫോണുകളും കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ 2,500ഓളം പേരുടെ വിവരങ്ങള്‍ ശേഖരിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്നും ഐജി പറഞ്ഞു. ‘ഓപ്പറേഷന്‍ തൂഫാന്‍’ ആരംഭിച്ചതിനുശേഷം 8,125 പരാതികള്‍ ഫോണ്‍ വഴിയും 5,668 പരാതികള്‍ വാട്സാപ്പിലൂടെയും ലഭിച്ചതായി നോഡല്‍ ഓഫീസര്‍ ഐജി പുട്ട വിമലാദിത്യ. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലേക്കും നിരവധിയായ പരാതികള്‍ എത്തുന്നുണ്ടെന്നും ഐജി പറഞ്ഞു. ഓപ്പറേഷന്‍ തൂഫാനില്‍ വലിയ ജനകീയ പങ്കാളിത്തമാണ് ഉണ്ടായതെന്നും ഐജി പത്രസമ്മേളനത്തില്‍ അറിയിച്ചു.വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരി കടത്തുന്ന പ്രധാനികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇന്റര്‍പോളിന്റെ സഹായത്തോടെ ഇവരെ പിടികൂടാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ടെന്നും ഐജി കൂട്ടിച്ചേര്‍ത്തു.

Follow Our Facebook Page
Enable Notifications OK No thanks