പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കാർഡിയോതൊറസിക് ഹൃദയ ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു.കുടുംബം അന്വേഷണം ആവശ്യപ്പെട്ടു പ്രതിഷേധം.

തളിപ്പറമ്പ: പരിയാരത്തെ കണ്ണൂര്‍ ഗവ: മെഡിക്കല്‍ കോളേജില്‍ കാർഡിയോതൊറസിക് ഹൃദയ
ശസ്ത്രക്രിയക്കിടെ യുവതി മരിച്ചു.
ഇരിട്ടി വള്ളിത്തോട് സ്വദേശിനി മുണ്ടക്കത്തോട് വീട്ടില്‍ ഫാത്തിമ (47)ആണ് മരണപ്പെട്ടത് .
സംഭവത്തില്‍ ചികിത്സാപിഴവ് ആരോപിച്ച് ഭര്‍ത്താവ് കുഞ്ഞുമുഹമ്മദ് നല്‍കിയ പരാതിയില്‍ പരിയാരം മെഡിക്കൽ കോളേജ് പോലീസ് കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 11.15 നാണ് സംഭവം.
ഹൃദയസംബന്ധമായ അസുഖത്തിന് ബൈപ്പാസ് സര്‍ജറിയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നത്.
ശസ്ത്രക്രിയക്കിടെ രോഗിയുടെ നില ഗുരുതരമായ വിവരം സര്‍ജറി ചെയ്ത ഡോക്ടര്‍ ബന്ധുക്കളെ അറിയിച്ചില്ലെന്നും, വിവരങ്ങള്‍ കൃത്യമായി പങ്കുവെക്കുന്നതില്‍ ഡോക്ടര്‍ക്ക് വീഴ്ച പറ്റിയെന്നുമാണ് പ്രാഥമിക നിഗമനം.
പരാതിക്ക് പിന്നാലെ ഫാത്തിമയുടെ മരണത്തില്‍ ആശുപത്രി സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു .
വയനാട്ടിൽ നിന്നും സ്ഥലം മാറ്റം ലഭിച്ച് പുതുതായി വന്ന ഡോക്ടറുടെ പേരിലാണ് പരാതി.റഷിത, റഫീന, സിദ്ദിഖ് എന്നിവരാണ് ഫാത്തിമയുടെ മക്കൾ .
ഉസ്മാന്‍, നിഷാദ് മരുമക്കളുമാണ് .

Join Community
Enable Notifications OK No thanks