കഞ്ചാവ് കേസ്: പ്രതിക്ക് മൂന്നു വർഷം കഠിനതടവും പിഴയും വിധിച്ചു

കരുനാഗപ്പള്ളി: ചിറ്റുമൂലക്ക് സമീപത്ത് നിന്നും 1.705 കിലോ ഗ്രാമം കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതി തഴവ വില്ലേജിൽ കടത്തൂർ മുറിയിൽ എൻ.എൻ കോട്ടേജിൽ നജാദിനെ മൂന്നു വർഷം കഠിന തടവിനും 25,000/ രൂപ പിഴയും ശിക്ഷ വിധിച്ചു. കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹരിപ്രിയ.പി.നമ്പ്യാർ ആണ് ശിക്ഷ വിധിച്ചത്. പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം. 25.02.2022 ൽ ആണ് കേസിനാസ്പതമായ സംഭവം ഉണ്ടായത്. കരുനാഗപ്പള്ളി ചിറ്റുമൂല നഴ്സറി മുക്കിന് സമീപം പോലീസ് പെട്രോളിംഗ് നടത്തിവരവേ യുവാക്കൾ റോഡരികിൽ വണ്ടിയിൽ ഇരിക്കുന്നത് കണ്ട് പോലീസ് സംഘം വണ്ടി നിർത്തി അടുത്തേക്ക് ചെന്ന സമയം മുഹമ്മദ് ഷാൻ വണ്ടിയിൽ നിന്നും ഇറങ്ങി ഓടുകയായിരുന്നു. തുടർന്ന് സംശയം തോന്നിയ പോലീസ് പിന്നാലെ ഓടാൻ ശ്രമിച്ച നജാദിനെ തടഞ്ഞു നിർത്തി പരിശോധിച്ചതിൽ അനധികൃതമായി കൈവശം സൂക്ഷിച്ചിരുന്ന 1.705 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു. തുടർന്ന് പോലീസ് സബ് ഇൻസ്പെക്ടർ അലോഷ്യസ് അലക്‌സാണ്ടർ,എ.എസ്.ഐ. മാരായ ഷാജിമോൻ,നന്ദകുമാർ,സി.പി.ഒ ശ്രീജിത്ത് എന്നിവർ ചേർന്ന് നജാദിനെ സംഭവസ്ഥലത്തു നിന്നും അറസ്റ്റ് ചെയ്തു. കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിലും മുഹമ്മദ് ഷാൻ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ ഇയാൾക്കെതിരെ കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിടിച്ചിട്ടുണ്ട്. കരുനാഗപ്പള്ളി പോലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അലോഷ്യസ് അലക്‌സാണ്ടർ രജിസ്റ്റർ ചെയ്ത കേസിൽ കരുനാഗപ്പള്ളി എസ്.ഐ. ആയിരുന്ന ശ്രീകുമാർ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂപ്.ബി. ഹാജരായി. എസ്.ഐ മനോരധൻ പിള്ള പ്രോസിക്യൂഷൻ സഹായിയായി പ്രവർത്തിച്ചു.

Enable Notifications OK No thanks