മുഖത്ത് എത്ര ഫിൽറ്റർ ഇട്ടെന്ന് പറഞ്ഞാലും ഉള്ളിലൊരു സങ്കടം നിങ്ങൾ കാണുന്നുണ്ടോ. എയർപോർട്ടിവച്ച് എന്റെ രേഖകളെല്ലാം അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. എയർപോർട്ടിലായതു കൊണ്ട് കിട്ടുമെന്നുള്ള പ്രതീക്ഷയിലാണ്. അതുകൊണ്ട് എനിക്കൊരു സന്തോഷമില്ല. എന്നാൽ വേറൊരു കാര്യത്തിൽ ഭയങ്കര സന്തോഷമുണ്ട്.
നിങ്ങൾക്ക് എന്നെ 18 വയസ്സു മുതൽ നിങ്ങൾക്ക് എല്ലാവർക്കും അറിയാം. എന്നെ ഒരുപാട് ഇഷ്ടപ്പെടുന്നവർ എന്നോട് എപ്പോഴും ചോദിക്കുന്നവർ ഉണ്ടെന്നറിയാം മൂന്നു വർഷം മുൻപ് എൻ്റെ കല്യാണം കഴിക്കാൻ തീരുമാനിച്ചോ പക്ഷേ അന്ന് ഞാൻ പറഞ്ഞു ഇല്ല തെറ്റായ വാർത്തയാണ്. എന്നാൽ ഇപ്പോൾ എനിക്ക് ഒരു സന്തോഷം പറയാനാണ് ഞാൻ വരുന്നത്. എൻ്റെ ജീവിതത്തിലേക്ക് 2026ൽ ഒരാൾ വന്നു. നടനോ ഗായകനോ പോപ്പുലർ ആയ ഒരാൾ അല്ല എന്നെ അറിയുന്ന ഒരാൾ അത്രയേ ഉള്ളു. ദൈവം എനിക്ക് കൊണ്ടുതന്നഒരാൾമാത്രം. പണമോ പ്രശസ്തിയോ ഒന്നുമല്ല. ദേഷ്യവും വാശിയും സന്തോഷവും സങ്കടവും എന്നു വേണ്ട എല്ലാറ്റിനും ഒപ്പം നിൽക്കുന്ന ഒരാൾ. അത്രമാത്രം ഉടനെ ഉണ്ടാകും ബാക്കി എല്ലാം ദൈവത്തിൻ്റെ കാര്യം. ഒരു വിശ്വാസം അത് സംരക്ഷിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു. അധികം വൈകാതെ തന്നെ നിങ്ങളോട് ഞാൻ പറയാംഎനിക്കെന്തെങ്കിലും പറയാനുണ്ടെങ്കിൽ എന്റെ ഇൻസ്റ്റഗ്രാമിലൂടെയും യൂട്യൂബ് ചാനലിലൂടെയും ഞാൻ പങ്കുവയ്ക്കും. അത് മാത്രം മനസിലാക്കുക. അപ്പോൾ ഉടനെ ഉണ്ടാകും എന്ന് വിചാരിക്കുന്നു. എല്ലാവരുടെയും പ്രാർഥനയും അനുഗ്രഹവും പിന്തുണയും ഉണ്ടാകണം”.- റിമി ടോമി വിഡിയോയിൽ പറഞ്ഞു.


