തളിപ്പറമ്പ:വീട്ടിനകത്ത് മണ്ണെണ്ണയൊഴിച്ച്
സ്വയം തീകൊളുത്തിയ
യുവതി മരിച്ചു.
പടപ്പേങ്ങാട്ടെ കേബിള്‍ ഓപ്പറേറ്റര്‍ കാടന്‍വീട്ടില്‍ കെ രാജേഷിന്റെ ഭാര്യ പഴയക്കല്‍ വീട്ടില്‍
പി പ്രവീണ മോഹന്‍(31)
ആണ് മരിച്ചത്.കുടുംബ പ്രശ്‍നങ്ങളാണ് ആത്മഹത്യക്ക് കാരണമെന്ന് പ്രാഥമിക നിഗമനം. ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പമാണ് യുവതി താമസിച്ചിരുന്നത്. 70 ശതമാനത്തിലേറെ പൊള്ളലേറ്റിരുന്നു.
ഒക്ടോബര്‍ അഞ്ചിന് രാത്രി ഒന്‍പതിനാണ് സംഭവം.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ രാത്രി ഒന്‍പതിനാണ് മരണപ്പെട്ടത്.
മട്ടന്നൂരിലെ
ടി വി മോഹൻ- പരിയാരം പനങ്ങാട്ടൂരിലെ
പഴയക്കൽ സരോജിനിയുടെയും മകളാണ്..സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറയുന്നു.

രാജൻ തളിപ്പറമ്പ

