പീപ്പിൾ കവിത ശ്രീജ. വി. എസ്

ഒന്ന്
തീർത്ഥാടനം കഴിഞ്ഞു തിരിച്ചു വന്ന കാറ്റിനു പൂമണം
എത്ര ഗന്ധങ്ങൾ തുളഞ്ഞു കയറിയെന്ന് തീവണ്ടി!
തീപ്പുക ശ്വസിച്ച
പ്രകൃതിയുടെ ശ്വാസം പൂമണത്തിന്റെ കൂടെ കൂടി..

രണ്ട്

മക്കയുടെ ആകാശത്തു രണ്ട് മാലാഖമാർ
തെറ്റു ചെയ്ത മിഥുനം..
കഴുകന്മാർ ആർത്തി പൂണ്ടു… ശേഷം ചിന്ത്യം!

മൂന്ന്

അങ്കണവാടിയിലെ അമൃതം പൊടി.. അമൃതേത്തിനു പകരം അച്ഛന് ബാർട്ടർ!

നാല്
മാധ്യമങ്ങൾ വാർത്തയ്ക്ക് വില പേശുന്നു… നാളെയ്ക്കായി..
ഞാനെന്റെ ഉറക്കത്തിലേക്കും….
ജനാധിപത്യം?

Leave a Reply

Enable Notifications OK No thanks