രാഷ്ട്രീയ ലോക് ദൾ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ടി രാഘവൻ അന്തരിച്ചു ; സംസ്ക്കാരം ശനിയാഴ്ച.

ഹരിപ്പാട് : രാഷ്ട്രീയ ലോക് ദൾ കേരള സംസ്ഥാന വൈസ് പ്രസിഡന്റ് ടി രാഘവൻ(71) അന്തരിച്ചു ; സംസ് ക്കാരം നവംബർ 7ന് ശനിയാഴ്ച രാവിലെ 11ന് ഹരിപ്പാട് തുലാംപറമ്പ് നോർത്ത്, കുട്ടത്തെത്ത് ജംഗ്ഷനിലുള്ള കേദാരം വീട്ടിൽ നടക്കും.ഭാര്യ: പരേതയായ തങ്കമ്മ ടീച്ചർ.മക്കൾ: മിഥുൻ ടി. ആർ. (ഇന്ത്യൻ ഫോറിൻ സർവീസ് ചൈന.) സുധിൻ ടി. ആർ,, മേഘ ടി. ആർ. (ഫാർമസിസ്റ്റ്).അദ്ദേഹത്തിന്റെ നിര്യാണത്തിൽ വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക സംഘടനാ നേതാക്കളും പ്രവർത്തകരും അനുശോചനം രേഖപ്പെടുത്തി.മുൻ അസിസ്റ്റന്റ് എജ്യുക്കേഷൻ ഓഫീസറായ ടി. രാഘവൻ രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവ സാന്നിധ്യവുമായിരുന്നു.
അദ്ദേഹം മികച്ച പ്രഭാഷകൻ, എഴുത്തുകാരൻ, കവി, ഗായകൻ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.രാഷ്ട്രീയ ലോക്ദൾ (RLD) പാർട്ടിയുടെ കേരള ഘടകം സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെട്ടിരുന്നു.സാധുജന പരിപാലന സംഘം സംസ്ഥാന കമ്മിറ്റി അംഗം, സത്യം ഗ്രാമസംഘം വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.
കൊല്ലം ജില്ലയിലെ ചക്കുവള്ളിയിൽ പ്രവർത്തിക്കുന്ന എആര്‍വിവി ജൂട്ട് എന്റർപ്രൈസിന്റെ പങ്കാളി എന്ന നിലയിൽ ഗ്രാമീണ തൊഴിൽ സംരംഭങ്ങൾക്കും സ്വയംതൊഴിൽ വികസന പ്രവർത്തനങ്ങൾക്കും പിന്തുണ നൽകി.സൗമ്യമായ പെരുമാറ്റം,വിനയം, ആത്മാർത്ഥത, സത്യസന്ധത, വ്യക്തിബന്ധങ്ങൾക്ക് നൽകിയിരുന്ന പ്രാധാന്യം എന്നിവകൊണ്ട് എല്ലാവരുടെയും ആദരവ് നേടിയിരുന്നു. അദ്ദേഹത്തിന്റെ വിയോഗം രാഷ്ട്രീയ-സാമൂഹിക-സാംസ്കാരിക മേഖലകൾക്ക് നികത്താനാവാത്ത നഷ്ടമാണെന്ന് രാഷ്ട്രീയ ലോക്ദൾ – കേരളം
സീനിയർ വൈസ് പ്രസിഡന്റ് മുരളി കുടശ്ശനാട് പൊതു പ്രവർത്തകൻ ഡോ. ജോൺസൺ വാലയിൽ ഇടിക്കുള എന്നിവർ അനുസ്മരിച്ചു.

Follow Our Facebook Page
Enable Notifications OK No thanks