ബാങ്ക് ജീവനക്കാരുടെ പ്രമുഖ നേതാക്കളിലൊരാളായിരുന്ന അമ്മൻനട ശ്രീനഗർ 154-ൽ (അഞ്ജന) ആർ. വി പിൻചന്ദ്രൻ (67-റിട്ട. കാനറ ബാങ്ക്) അന്തരിച്ചു.

ബാങ്ക് ജീവനക്കാരുടെ സമരസംഘടനയായ എ ഐ ബി ഇ എ  (AIBEA)  യുടെ പ്രധാന ഭാരാവാഹിയും കാനറാ ബാങ്ക് ജീവനക്കാരുടെ സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയും പ്രവർത്തിച്ചിരുന്ന വിപിൻ ചന്ദ്രൻ ഇന്നലെ രാത്രിയിൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ച് അന്തരിച്ചു. അദ്ദേഹത്തിന് (67) വയസ്സായിരുന്നു. ബാങ്ക് ജീവനക്കാരുടെ അവകാശ സമരങ്ങളിൽ എന്നും മുന്നിൽ നിന്ന് നയിച്ച നേതാവായിരുന്നു അദ്ദേഹം. സൗമ്യനും കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളിൽ കൊല്ലം പട്ടണത്തിൽ നിറ സാന്നിധ്യമായിരുന്നു അദ്ദേഹം ആരെ കണ്ടാലും രണ്ട് മിന്നിട്ട് എങ്കിലും വർത്തമാനം പറയാതെ പോകാൻ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. റിട്ടയർ ചെയ്ത ശേഷവും പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തു കൊണ്ടിരിക്കവെയാണ് അന്ത്യം സംഭവിച്ചത്.ആൾ കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷൻ ജില്ലാ ചെ യർമാനാണ്. ആൾ കേരള ബാങ്ക് റിട്ടയറീസ് കൾച്ച റൽ അസോസിയേഷൻ (എ.ബി.സി.എ.) സംസ്ഥാന സെക്രട്ടറി, കാനറ ബാങ്ക് റിട്ടയറീസ് യൂണിയൻ ഓർഗനൈസിങ് സെക്രട്ടറി എന്നീ നിലകളിൽ പ്ര വർത്തിച്ചുവരികയായിരുന്നു.ബാങ്ക് എംപ്ലോ യീസ് സഹകരണസംഘ ത്തിന്റെ ഡയറക്ടർ, ബീസ് ഭാരവാഹിയായും WCC യുടെ ഭാരവാഹിയായും പ്രവർത്തിച്ചിരുന്നു. ഭാര്യ: പ്രസന്ന വിപിൻ. മക്കൾ: വീണാ വിപിൻ (എസ്. ബി.ഐ.), ഡോ. വിഷ്ണു വിപിൻ (ഗോവ മെഡി ക്കൽ കോളേജ്). മരുമക്കൾ: കെ. അനുമോദ് സാകർ (ഇൻഫോസിസ്, തിരുവനന്തപുരം), ഡോ. എസ്. വിദ്യ (ഗോവ മെഡിക്കൽ കോളേജ്). സംസ്കാരം ശനിയാഴ്ച ഇന്ന് മൂന്നിന് പോള യത്തോട് വിശ്രാന്തിയിൽ.

Follow Our Facebook Page
Enable Notifications OK No thanks