നെടുമ്പാശ്ശേരി അത്താണിയിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ദേവിക, ഗോപിക, കർണാടക സ്വദേശിയായ ഇജാസ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

ഉമാ തോമസ് എം എൽ എ യുടെ കുറിപ്പ്.

നെടുമ്പാശ്ശേരി അത്താണിയിൽ ഇന്നലെ രാത്രിയുണ്ടായ ദാരുണമായ വാഹനാപകടത്തിൽ നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട ദേവിക, ഗോപിക, കർണാടക സ്വദേശിയായ ഇജാസ് എന്നിവർക്ക് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.

തൃക്കാക്കര മണ്ഡലത്തിലെ KMM കോളേജ് വിദ്യാർത്ഥിനികളായ ദേവികയുടെയും ഗോപികയുടെയും ഭൗതികശരീരം കോളേജിൽ പൊതുദർശനത്തിന് വച്ചു.

അമിതവേഗതയിലുള്ള വാഹനയാത്ര മൂന്ന് വിലപ്പെട്ട ജീവനുകളാണ് കവർന്നെടുത്തത്. മൂന്ന് കുടുംബങ്ങളുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ് ഈ ദുരന്തത്തിലൂടെ തകർന്നത്. പ്രിയപ്പെട്ടവരുടെ അപ്രതീക്ഷിത വേർപാട് കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും സഹപാഠികൾക്കും സമ്മാനിച്ച വേദന വാക്കുകൾക്കതീതമാണ്.

ഈ ദാരുണമായ അപകടത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിച്ച് നീതി ഉറപ്പാക്കണം. ദുഃഖത്തിലാഴ്ന്ന കുടുംബങ്ങൾക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും സാധ്യമായ എല്ലാ ഇടപെടലുകളും നടത്തും.

പ്രിയപ്പെട്ടവരുടെ വേർപാടിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.ദുഃഖിതരായ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സഹപാഠികളുടെയും വേദനയിൽ പങ്കുചേരുന്നു.

എൻ്റെ മക്കൾ കാർപ്രാന്തൻമാരാണെന്ന് അഭിമാനത്തോടേ പറയുന്ന ഉമ്മ…ആ പ്രാന്തിൽ പൊലിഞ്ഞത് മൂന്ന് മനുഷ്യജീവനുകൾ..
മൂന്നു ബാറിൽ മാറി മാറി കയറി അടിച്ചു ഫിറ്റായി 200 കിലോമീറ്റർ വേഗതയിൽ മിനി കൂപ്പർ ഓടിച്ച് മൂന്ന് യുവാക്കളുടേ മരണത്തിന് കാരണക്കാരനായ ഇഹ ഡിസൈൻ ഓണറുടേ മകൻ നാട്ടുകാരോട് പറഞ്ഞതിങ്ങനേയാണ്..
“എന്റെ പപ്പാക്ക് പൈസയുണ്ട്, ബാപ്പ നോക്കിക്കോളും..!”അതേ അവൻ പറഞ്ഞത് ശരിയാണ്..പണം ഉണ്ടെങ്കിൽ കോടതിയേ വരേ വിലക്ക് വാങ്ങാം…മൂന്ന് ജീവനുകളാണ് അശ്രദ്ധയുടെയും ധാർഷ്ട്യത്തിന്റെയും പേരിൽ പൊലിഞ്ഞുപോയത്…അത്രയും വലിയൊരു ദാരുണമായ അർദ്ധരാത്രിയിലെ അപകടത്തിന് ശേഷം, യാതൊരു കുറ്റബോധവുമില്ലാതെ അധികാരം കാണിച്ച് “ബാപ്പ നോക്കിക്കോളും” എന്ന് പറയാൻ തോന്നുന്ന ഈ മനോഭാവം എത്രമാത്രം അഹങ്കാരം നിറഞ്ഞതാണ്..! പണത്തിന്റെയും സ്വാധീനത്തിന്റെയും ബലത്തിൽ നിയമത്തെയും ജീവനെയും വിലകെട്ടു കാണുന്ന ഈ പ്രവണത സമൂഹം ഗൗരവമായി ചോദ്യം ചെയ്യേണ്ടതുണ്ട്…

തൃക്കാക്കരയിലെ ആന്റീക് ഷോപ്പ് ജീവനക്കാരായ ഇജാസ്, ഗോപിക, ദേവിക എന്നിവരാണ് ആ കുറ്റവാളിയുടെ അതിവേഗ കാറിന് മുന്നിൽ പൊലിഞ്ഞുപോയത്.. എയർപോർട്ട് റോഡിലെ കടയിൽ നിന്ന് ചായ കുടിച്ച് മടങ്ങുകയായിരുന്ന നിരപരാധികളായ ആ മൂന്ന് യുവാക്കളുടെ ജീവന് പണമുണ്ടെങ്കിൽ എന്തുമാകാമെന്നാണോ?
അപകടസമയത്ത് മദ്യലഹരിയിൽ മിനി കൂപ്പർ കാർ ഓടിച്ച് മൂന്ന് പേരുടെ ജീവനെടുത്ത പ്രതി സുഹൈൽ സജീവിനും, ഈ അഹങ്കാരത്തിന് കൂട്ടുനിൽക്കുന്ന വ്യവസ്ഥിതിക്കും എതിരെ കടുത്ത നിയമനടപടികൾ തന്നെ ഉണ്ടാകണം. മക്കളെ കുട്ടിക്കാലം മുതൽ വളർത്തി കൊണ്ട് വരുമ്പോൾ ഉണ്ടാകുന്ന വേദനകൾ മാതാപിതാക്കൾ അനുഭവിക്കുകയാണ്. പണം ഉണ്ടാക്കുന്ന ആപത്ത് എത്രമാത്രം വലുതാണ്.

Join Community
Enable Notifications OK No thanks