കാസര്‍കോട്: പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ തന്റെ ജന്മനാട്ടില്‍ ഒരുക്കിയ ‘വിക്ടിംസ് ഫ്രീഡം’ (VICTIMS FREEDOM) ശില്പം നാടിന് സമര്‍പ്പിക്കുന്നു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ ഈ ശില്പം 2026 നവംബര്‍ 13ന് രാവിലെ 9.30ന് കേരള നിയമസഭാ സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നാടിന് സമര്‍പ്പിക്കും. കാസര്‍കോടിനെ ദുരിതത്തിലാക്കിയ എന്‍ഡോസള്‍ഫാന്‍ ദുരന്തത്തെ പ്രമേയമാക്കിയാണ് ‘വിക്ടിംസ്’ എന്ന ശില്പം കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിസ്സഹായനായ മനുഷ്യന്‍ സ്വാതന്ത്ര്യത്തിന്റെ ആകാശത്തേക്ക് കുതിച്ചുയരുന്നതിനെ ആവിഷ്‌കരിക്കുന്നതാണ് ‘ഫ്രീഡം’എന്ന ശില്പം. മനുഷ്യ സ്വാതന്ത്ര്യത്തിന്റെ സന്ദേശമാണ് ഈ ശില്പങ്ങള്‍ വിഭാവനം ചെയ്യുന്നത്. 40 അടി ഉയരമുള്ള ക്യൂബിക് മോഡലിലാണ് ഈ കൂറ്റന്‍ ശില്പം നിര്‍മ്മിച്ചിട്ടുള്ളത്.

തന്റെ ജന്മനാടായ കാസര്‍കോടിനായി യാതൊരു ലാഭേച്ഛയും കൂടാതെ കാനായി കുഞ്ഞിരാമന്‍ നിര്‍മ്മിച്ച രണ്ട് കോണ്‍ക്രീറ്റ് ശില്പങ്ങളും അനുബന്ധ ലാന്‍ഡ്‌സ്‌കേപ്പിംഗുമാണ് ഇപ്പോള്‍ നാടിനായി സമര്‍പ്പിക്കുന്നത്. 2006-ലെ ജില്ലാ പഞ്ചായത്ത് ഭരണസമിതിയാണ് ഈ ശില്പനിര്‍മ്മാണത്തിന് തുടക്കമിട്ടത്. തുടര്‍ന്നുണ്ടായ പ്രളയം, കോവിഡ് പ്രയാസങ്ങള്‍, മറ്റ് ചില സാങ്കേതിക തടസ്സങ്ങള്‍ എന്നിവ കാരണമാണ് പദ്ധതി പൂര്‍ത്തിയാക്കാന്‍ കാലതാമസം നേരിട്ടത്. 89 ാം വയസ്സിലും തന്റെ ശാരീരികമായ അവശതകള്‍ വകവെക്കാതെയാണ് ശില്പി കാനായി കുഞ്ഞിരാമന്‍ ഈ ശ്രമകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം സ്വാഗതം ആശംസിക്കും. കല്ലട്ര മാഹിന്‍ ഹാജി എം.എല്‍.എ അധ്യക്ഷത വഹിക്കും ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറി ശ്രീ. എസ്. ബിജു റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി മുഖ്യാതിഥിയായി പങ്കെടുക്കും. എം.എല്‍.എമാരായ കെ. നീലകണ്ഠന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, എ.കെ.എം. അഷ്‌റഫ്, സന്ദീപ് വാര്യര്‍ എന്നിവരും ജില്ലാ കളക്ടര്‍ ശ്രീധന്യ സുരേഷ്, ജില്ലാ പോലീസ് മേധാവി പി.നിതിന്‍ രാജ് ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാര്‍, രാഷ്ട്രീയ-സാമൂഹിക രംഗത്തെ പ്രമുഖര്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിക്കും. 2006 മുതല്‍ ഇതുവരെ യുള്ള ജില്ലാ പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, ശില്‍പ, ചിത്രകല, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിവര്‍ ചടങ്ങില്‍ പങ്കെടുക്കും. പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടകസമിതി രൂപീകരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സാബു അബ്രഹാം ചെയര്‍മാനും ജില്ലാ പഞ്ചായത്ത് സെക്രട്ടറി എസ്.ബിജു ജനറല്‍ കണ്‍വീനറുമായാണ് സംഘാടകസമിതി രൂപീകരിച്ചത്. പ്രോഗ്രാം, സ്വീകരണം തുടങ്ങിയ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.

ശില്പ സമര്‍പ്പണ ചടങ്ങുമായി ബന്ധപ്പെട്ട് ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാം, വൈസ് പ്രസിഡന്റ് കെ.കെ സോയ, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഇര്‍ഫാന ഇക്ബാല്‍, ഓക്ലാവ് കൃഷ്ണന്‍, മനു എം, റീന തോമസ് എന്നിവരും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.പി. ശ്യാമളാ ദേവി,
ജില്ലാ പഞ്ചായത്ത് അംഗങ്ങളായ രാമപ്പ, ടി.വി രാധിക, കെ.സബീഷ്, ഹര്‍ഷാദ് വോര്‍ക്കാടി, സുകുമാരി ശ്രീധരന്‍, ബിന്‍സി ജെയ്ന്‍, ജസ്‌ന മനാഫ്, പി.ബി.ഷഫീഖ്, ഒ.വത്സല ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍, സീനിയര്‍ ജേണലിസ്റ്റ് വി.വി പ്രഭാകരന്‍, ഡിടിപിസി സെകട്ടറി ജെ കെ ജിജേഷ് കുമാര്‍, നാഷണല്‍ അബ്ദുള്ള, സംസാരിച്ചു.




