0%
Wed, 25 Nov 2026 8:39 PM
News12 India Malayalam
ലൈവ് ന്യൂസ്
2 മണിക്കൂർ മുമ്പ്വണ്ടിക്ക് സൈഡിൽ നൽകിയില്ലെന്ന് ആരോപിച്ച് കെഎസ്ആർടിസി ഡ്രൈവറെ കയ്യേറ്റം ചെയ്തു ശബരിമല തീർത്ഥാടകർ..2 മണിക്കൂർ മുമ്പ്വീണ്ടും , എന്റെ ആ തനി കുട്ടനാട്ടുക്കാരനെ ഞാൻ കണ്ടു , നെടുമുടിയുടെ ഭാര്യ സുശീല.6 മണിക്കൂർ മുമ്പ്ഓപ്പറേഷന്‍ തൂഫാന്‍ സ്വന്തം മണ്ഡലമായ ഹരിപ്പാട് നടത്താന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് സാധിക്കുന്നില്ലെന്ന് ജി സുധാകരന്‍ എംഎല്‍എ.6 മണിക്കൂർ മുമ്പ്അയ്യപ്പ ഭക്തരെ കൊള്ളയടിക്കുന്ന വർക്ക് കൂട്ടുനിൽക്കുന്ന നഗരസഭക്കെതിരെ ബിജെപിയുടെ നേതൃത്വത്തിൽ നൈറ്റ് മാർച്ച് നടത്തി.7 മണിക്കൂർ മുമ്പ്126 തടവുകാരിൽ 16 പേർക്ക് ചിക്കൻ പോക്സ്.9 മണിക്കൂർ മുമ്പ്കേരളം ഭരിക്കുന്നത് കൂട്ടുത്തരവാദിത്വം നഷ്ടപ്പെട്ട സര്‍ക്കാര്‍ -അഡ്വ. മാങ്കോട് രാധാകൃഷ്ണന്‍10 മണിക്കൂർ മുമ്പ്ചോരയ്ക്കും ജീവനും മതമില്ലെങ്കിൽ, പാട്ടിനെന്തിനതിരുകൾ? – ജോയ് കെ. മാത്യു11 മണിക്കൂർ മുമ്പ്ചുടു കല്ലിനു പകരം സ്ഥിരം അടുപ്പുമായി തിരുവനന്തപുരo മേയർ.14 മണിക്കൂർ മുമ്പ്ജയിൽ ഉദ്യോഗസ്ഥൻ വീടിനുളളിൽ മരിച്ച നിലയിൽ.21 മണിക്കൂർ മുമ്പ്ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് പ്രധാന നിർദേശം; എയർ സുവിധ ആരോഗ്യ പ്രഖ്യാപനവും ഇ-അറൈവൽ കാർഡും നിർബന്ധം
Business

പാവങ്ങൾക്ക് വിതരണം ചെയ്യേണ്ട റേഷനരി ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ധാന്യ ഗോഡൗണുകളിൽ നിന്നടക്കം 5,368.82 ടൺ (53,688 ക്വിന്റൽ) ഭക്ഷ്യധാന്യങ്ങൾ കടത്തിയതായി സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

അക്ഷര വലിപ്പം

തിരുവനന്തപുരം:പാവങ്ങൾക്ക് വിതരണം ചെയ്യേണ്ട റേഷനരി ഉൾപ്പെടെ സംസ്ഥാന സർക്കാരിന്റെ ധാന്യ ഗോഡൗണുകളിൽ നിന്നടക്കം 5,368.82 ടൺ (53,688 ക്വിന്റൽ) ഭക്ഷ്യധാന്യങ്ങൾ കടത്തിയതായി സിവിൽ സപ്ലൈസ് വകുപ്പ് അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്.

സർക്കാരിനുണ്ടായത് 15.72 കോടിയുടെ നഷ്ടം. സംഭവത്തിൽ 34 ജീവനക്കാർക്കെതിരെ സസ്പെൻഷൻ ഉൾപ്പെടെ നപടികൾ സ്വീകരിച്ചു. പൊലീസ് എട്ട് കേസെടുത്തു. വിജിലൻസും കേസെടുത്തിട്ടുണ്ട്. മന്ത്രി അനൂപ് ജേക്കബിന് സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങളും അതിൽ സ്വീകരിച്ച നടപടികളും ഇപ്പോഴാണ് പുറത്തുവരുന്നത്.
കടത്തിയ ധാന്യങ്ങൾ കരിഞ്ചന്തയിൽ വിൽപ്പന നടത്തിയതായും സംശയിക്കുന്നു. യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തിയശേഷം എൻ.എഫ്.എസ്.എ ഗോഡൗണുകൾ, സപ്ലൈകോ ഡിപ്പോകൾ, ഔട്ട്ലെറ്റുകൾ തുടങ്ങിയവയിൽ നടത്തിയ വിവരശേഖരണത്തിലാണ് ക്രമക്കേട് കണ്ടെത്തിയത്. ആലപ്പുഴ, മലപ്പുറം,കൊല്ലം ജില്ലകളിലാണ് കൂടുതൽ ക്രമക്കേട്.റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എല്ലാ ഡിപ്പോകളിലും പരിശോധനയ്ക്ക് മന്ത്രി നിർദ്ദേശം നൽകി. എൻ.എഫ്.എസ്.എ ഗോഡൗണുകളുടെ എണ്ണം 177ൽ നിന്ന് 91ആക്കി കുറയ്ക്കും. എല്ലായിടത്തും നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കും.

സബ്സിഡി സാധനവുംകരിഞ്ചന്തയിൽ

1.വലിയതുറ സപ്ളൈകോ ഗോഡൗണിലും, വെഞ്ഞാറമൂട്, നെടുമങ്ങാട്, കോന്നി, കോട്ടയം, തിരൂർ, വടക്കാഞ്ചേരി തുടങ്ങിയ ഇടങ്ങളിലെ എൻ.എഫ്.എസ്.എ ഗോഡൗണുകളിലുമാണ് കൂടുതൽ ക്രമക്കേട്

2.പാലാ ഡിപ്പോയിൽ നിന്ന് സബ്സിഡി സാധനങ്ങൾ കരിഞ്ചന്തയിലെത്തിച്ചു. തൃശൂർ തൃക്കൂരിൽ മാവേലി സ്റ്റോറിലും ഇടുക്കി നെടുങ്കണ്ടയിൽ സൂപ്പർ മാർക്കറ്റിലും അരി ഉൾപ്പെടെ കടത്തി. കോട്ടയം ഒറവയ്ക്കൽ ഡിപ്പോയിൽ നിന്ന് 260 ചാക്ക് മട്ടഅരി

കടത്തി.കണ്ടെത്തിയ ക്രമക്കേട്

(ജില്ല, നഷ്ടപ്പെട്ട ധാന്യം (ക്വിന്റലിൽ), നഷ്ടം (രൂപയിൽ) ക്രമത്തിൽ)

തിരുവനന്തപുരം: 4581.6423…………….94,47,782

കൊല്ലം: 7451.69765………………………….2,43,17,995

പത്തനംതിട്ട: 3439.6333…………………….1,48,66,052

കോട്ടയം: 6665.9319…………………………..91,07,721

ആലപ്പുഴ: 15066.13189……………………….4,38,95,079

ഇടുക്കി: 5.375…………………………………….22,950

എറണാകുളം: 2385.25643………………….91,50,716

തൃശൂർ: 310.1504……………………………….16,26,270

പാലക്കാട്: 773.70858…………………………14,48,236

മലപ്പുറം: 7888.1144…………………………….2,91,44,562

കോഴിക്കോട്: 3974.43986……………………1,04,49,339

വയനാട്: 1105.43………………………………..29,93,586

കണ്ണൂർ: 20………………………………………….6,97,437

കാസർകോട്: 20.67……………………………1,02,020


Discover more from News12 India Malayalam

Subscribe to get the latest posts sent to your email.

ഇതും വായിക്കാം