ഓപ്പറേഷന്‍ തൂഫാന്‍ : 11.26 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയില്‍

കൊല്ലം:സംസ്ഥാനത്ത് ലഹരിമാഫിയക്കെതിരെ പോലീസ് ശക്തമായി നടത്തിവരുന്ന ‘ഓപ്പറേഷന്‍ തൂഫാന്‍  ദി നര്‍കോ ഹണ്ട്’ പദ്ധതിയുടെ ഭാഗമായി, വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന മാരക രാസലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ കൊല്ലം സിറ്റി ഡാന്‍സാഫ് സംഘവും കൊട്ടിയം പോലീസും ചേര്‍ന്ന് പിടികൂടി. തഴുത്തല ചേരിക്കോണം ചിറയില്‍ വീട്ടില്‍ മുനീര്‍ (37) ആണ് പിടിയിലായത്. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ . ഹേമലത.എം ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ 16-ന് വൈകിട്ട് 6.45-ഓടെ പുതുച്ചിറ പഞ്ചായത്ത് കുളത്തിന് സമീപം ഡാന്‍സാഫ് സംഘവും കൊട്ടിയം പോലീസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതിയുടെ കൈവശത്തുനിന്ന് 11.26 ഗ്രാം എം.ഡി.എം.എ പിടികൂടിയത്. കൊലപാതകശ്രമം ഉള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണ് പിടിയിലായ മുനീര്‍. ചാത്തന്നൂര്‍ എ.സി.പി രാകേഷിന്റെ നിര്‍ദ്ദേശാനുസരണം എസ്.ഐ മാരായ ഗോപകുമാര്‍, സായിസേനന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഡാന്‍സാഫ് സംഘവും കൊട്ടിയം എസ്.എച്ച്.ഓ. ഗിരീഷ്, എസ്.ഐ മാരായ ബിജു, അഭിജിത്ത്, സോമരാജന്‍, സ്‌ക്ലോബിന്‍, സി.പി.ഓ അജീഷ് എന്നിവരടങ്ങിയ പോലീസ് സംഘവും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്യ്തത്.

Leave a Reply

Enable Notifications OK No thanks