നേഹബോറ ഇന്ത്യൻ ജനാധിപത്യത്തിന്റെ കരുത്ത്

ന്യൂദില്ലി:ഉത്തരാഖണ്ഡിലെ ഒരു സാധാരണ സൈനിക കുടുംബത്തിൽ ജനിച്ച്, ഇന്ന് ഇന്ത്യൻ വിദ്യാർഥി രാഷ്ട്രീയത്തിലെ ഏറ്റവും തീപ്പൊരി ശബ്ദമായി മാറിയിരിക്കുകയാണ് ജവഹർലാൽ നെഹ്‌റു സർവകലാശാലയിലെ (ജെഎൻയു) ഗവേഷകയായ നേഹ ബോറ. അധികാര വർഗത്തിൻ്റെ കണ്ണിൽ നോക്കി ചോദ്യങ്ങൾ ചോദിക്കാൻ ഭയമില്ലാത്ത ഈ 29കാരി, രാജ്യത്തെ പ്രമുഖ ഇടതുപക്ഷ വിദ്യാർഥി പ്രസ്ഥാനമായ ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ്റെ (എഐഎസ്എ) ദേശീയ പ്രസിഡൻ്റ് കൂടിയാണ്.

ജെൻ-സെഡ് (Gen-Z) യുവജനങ്ങൾക്കിടയിൽ പുതിയ രാഷ്ട്രീയ അവബോധം സൃഷ്ടിച്ചുകൊണ്ട് ദേശീയ തലത്തിൽ വലിയ ശ്രദ്ധ നേടുകയാണ് നേഹ.വിദ്യാർഥി പ്രസ്ഥാനങ്ങളും എഐഎസ്എയുടെ പങ്കും ഇന്ത്യയിലെ ഏറ്റവും സജീവവും പ്രമുഖവുമായ ഇടതുപക്ഷ വിദ്യാർഥി സംഘടനകളിലൊന്നാണ് ഓൾ ഇന്ത്യ സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എഐഎസ്എ). കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്-ലെനിനിസ്റ്റ്) ലിബറേഷൻ്റെ വിദ്യാർഥി വിഭാഗമായി പ്രവർത്തിക്കുന്ന എഐഎസ്എ,

കാമ്പസുകളിലെ ജാതി-മത വിവേചനങ്ങൾക്കെതിരെയും വിദ്യാഭ്യാസ കച്ചവടത്തിനെതിരെയും ഫെലോഷിപ്പ് വെട്ടിക്കുറയ്ക്കലുകൾക്കും തുല്യതയ്ക്കും ജനാധിപത്യ അവകാശങ്ങൾക്കും വേണ്ടി സ്ഥിരമായി പോരാടുന്ന പ്രസ്ഥാനമാണ്.ഈ സംഘടനയുടെ ആശയങ്ങളിൽ ആകൃഷ്ടയായിട്ടാണ് നേഹ ബോറ സജീവ രാഷ്ട്രീയത്തിലേക്ക് കടന്നുവരുന്നത്. തുടർന്ന് സംഘടനയുടെ വിവിധ ഘട്ടങ്ങളിലെ പ്രവർത്തനങ്ങളിലൂടെ വിദ്യാർഥികൾക്കിടയിൽ വലിയ സ്വാധീനമുണ്ടാക്കിയ അവർ, എഐഎസ്എയുടെ ദേശീയ പ്രസിഡൻ്റ് പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.

ചരിത്രപ്രസിദ്ധമായ ജന്തർമന്തർ സമരവും പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിനൊപ്പം ഇവർ തലസ്ഥാനത്ത് 23 ദിവസം നീണ്ട നിരാഹാര സമരം നടത്തുകയുണ്ടായി.. നേഹ ബോറയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും നിർണായകമായ വഴിതിരിവ്ഡൽഹി ജന്തർമന്തറിൽ നടന്ന ഐതിഹാസികമായ വിദ്യാർഥി പ്രക്ഷോഭമാണ്.നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കും ചോദ്യപേപ്പർ ചോർച്ചയ്ക്കുമെതിരെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് നടന്ന സമരത്തിൽ അവർ മുൻനിര പോരാളിയായി മാറി.

വിദ്യാഭ്യാസ രംഗത്തെ അഴിമതികൾക്കും തൊഴിലില്ലായ്മയ്ക്കും ഭരണകൂടത്തിൻ്റെ ജനവിരുദ്ധ നയങ്ങൾക്കുമെതിരെ നടന്ന ഈ സമരത്തിൽ പ്രമുഖർക്കൊപ്പം സജീവമായി നിന്ന നേഹ ബോറ, നീണ്ട 23 ദിവസം അനിശ്ചിതകാല നിരാഹാര സമരം അനുഷ്ഠിക്കുകയുണ്ടായി.കടുത്ത ആരോഗ്യപ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും ഉണ്ടായിട്ടും തൻ്റെ നിലപാടുകളിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോകാതെ അവർ സമരമുഖത്ത് ഉറച്ചുനിന്നു.ഉത്തരാഖണ്ഡിൽ നിന്നുള്ള നേഹ ബോറ ഒരു നാടക പ്രവർത്തക കൂടിയാണ്. ഡൽഹി സർവകലാശാലയിൽ നിന്ന് ബി.എ. ബിരുദവും അംബേദ്കർ സർവകലാശാലയിൽ നിന്ന് എം.എ. ബിരുദവും പൂർത്തിയാക്കിയ ഇവർ, ജവഹർലാൽ നെഹ്റു സർവകലാശാലയിലെ (JNU) സ്കൂൾ ഓഫ് ആർട്സ് ആൻഡ് ഈസ്തെറ്റിക്സിൽ പി.എച്ച്.ഡി. ചെയ്തുവരുന്നു.വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണം, മോബ് ലിഞ്ചിംഗ്, ഗാസയിലെ മാനുഷിക പ്രതിസന്ധി തുടങ്ങിയ വിഷയങ്ങളിലും ഇവർ സജീവമായി ശബ്ദമുയർത്തിയിട്ടുണ്ട്.

Enable Notifications OK No thanks