കേന്ദ്രസർക്കാർ സ്വന്തം രാജ്യത്തെ പൗരന്മാർക്കെതിരെ തന്നെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സിജെപി.പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനവുമായി സിജെപി വക്താക്കൾ. ഇത്രയും ഭയമുള്ള പ്രധാനമന്ത്രി വേറെ ഉണ്ടായിട്ടില്ലെന്നും മോദി രാജ്യത്തിന് അപമാനമെന്നും സിജെപി വക്താക്കൾ വാർത്താസമ്മേളനത്തിൽ ആഞ്ഞടിച്ചു. സമാധാനത്തോടെ പ്രതിഷേധിച്ച ആയിരക്കണക്കിന് പേരെയാണ് കസ്റ്റഡിയിലെടുത്തതെന്നും ഡൽഹി പോലീസിന്റെ നടപടിയിൽ മോദിയും അമിത് ഷായും ലജ്ജിക്കണമെന്നും, ഇരുവരും ജനങ്ങളോട് യുദ്ധം ചെയ്യുകയാണെന്നും അവർ ആരോപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥയുടെ സാഹചര്യമെന്നും ഈ പോരാട്ടം തുടങ്ങിയിട്ടേയുള്ളൂവെന്നും അവർ ഓർമ്മിപ്പിച്ചു. അഭിജീത്തിന്റെ മുത്തശ്ശി മരിച്ചതാണ്, അത് അറിയിക്കുമ്പോൾ പോലും പോലീസ് മോശമായി പെരുമാറിയെന്നും മാതാപിതാക്കളോട് സംസാരിക്കാൻ പോലും അനുവദിച്ചില്ലെന്നും അവർ ആരോപിച്ചു.


