സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്.

കൊച്ചി : സിഎംആർഎൽ -എക്സാലോജിക് ഇടപാടിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് പിണറായി വിജയൻ ഹൈക്കോടതിയിലേക്ക്. പിണറായി വിജയനും പി എ മുഹമ്മദ് റിയാസുമാകും അപ്പീൽ നൽകുക. ഹൈകോടതിയിൽ അപ്പീൽ നൽകാമെന്നും സുപ്രീംകോടതിയിലേക്ക് പോകണ്ടെതില്ലെന്നും നിയമോപദേശം. ലളിതക്കുമാരി കേസ് അനുസരിച്ച് മുന്നോട്ട് പോകണമെന്ന് ഹർജിയിൽ ഉന്നയിക്കും. വാരിസ്, ഷൈജൽ, വീണ അടക്കം നാല് റിട്ട് അപ്പീലുകൾ ഫയൽ ചെയ്യാനും നീക്കം.എഫ്ഐആർ എടുക്കണമെന്ന ഉത്തരവ് റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. കക്ഷി അല്ലാത്തതിനാൽ ലീവ് പെറ്റീഷനാകും ആദ്യം നൽകുക. ഇന്ന് രാവിലെ തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാൻ ശ്രമം നടക്കുന്നത്. കേസിൽ പിണറായി വിജയനെ പ്രതിയാക്കി വിജിലൻസ് കേസെടുക്കാനിരിക്കെയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. തിരുവനന്തപുരം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റായിരിക്കും കേസെടുക്കുക. എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്യേണ്ടെന്നാണ് സംസ്ഥാന സർക്കാർ തീരുമാനം.. പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ച് അന്വേഷണം ആരംഭിക്കും.

മാസപ്പടിയിലിയും കള്ളപ്പണം വെളുപ്പിക്കലിനും പിണറായിക്കും കുടുംബത്തിനുമെതിരെ വിജിലൻസ് കേസ് എടുത്തു.

തിരുവനന്തപുരം . പിണറായി മുഖ്യമന്ത്രിയായിരിക്കെ മകൾ വീണ വഴി മാസപ്പടി വാങ്ങിയ സംഭവത്തിൽ സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനും മുൻ മന്ത്രിയും വീണയുടെ ഭർത്താവുമായ പി.എ. മുഹമ്മദ് റിയാസിനുമെതിരെ വിജിലൻസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരമാണ് രണ്ട് കേസുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ആദ്യ കേസിൽ പിണറായി വിജയനാണ് ഒന്നാം പ്രതി. വീണ വിജയനെ രണ്ടാം പ്രതിയാക്കി. റിയാസ് മന്ത്രിയായിരുന്ന കാലത്ത് അഴിമതിപ്പണം വിദേശത്തേക്ക് കടത്തിയെന്ന ആരോപണവുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ കേസ്. ഇതിൽ മുഹമ്മദ് റിയാസ് ഒന്നാം പ്രതിയും വീണ വിജയൻ രണ്ടാം പ്രതിയുമാണ്.

കേസുകളിൽ അന്വേഷണം നടത്തുന്നതിനായി പ്രത്യേക സംഘത്തെ രൂപീകരിക്കും. ഇ.ഡി. സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ നേരിട്ട് കേസെടുത്ത് അന്വേഷിക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടത്.

ഇ.ഡി.യുടെ കത്തിലെ വിവരങ്ങൾ പരിശോധിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ച സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവും ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയിരുന്നു. അഴിമതി നിരോധന നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ സർക്കാർ നിലപാട് തള്ളി കൊണ്ട് തിരുവനന്തപുരം വിജിലൻസ് ഡയറക്ടർക്കാണ് കോടതി നിർദേശം നൽകുന്നത്.

ഇ.ഡി. കൈമാറിയ കത്തിലും അനുബന്ധ രേഖകളിലും നേരിട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ ആവശ്യമായ വിവരങ്ങളുണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. സാക്ഷികളുടെയും സംശയിക്കുന്ന വ്യക്തികളുടെയും മൊഴികളും രേഖകളിലുണ്ടെന്നും ആരോപണവിധേയർ അഴിമതി നിരോധന നിയമപ്രകാരം കുറ്റം ചെയ്തിട്ടുണ്ടോയെന്ന് അന്വേഷിക്കേണ്ടതുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമുള്ള നടപടികളുമായി ബന്ധപ്പെട്ട് വിവരങ്ങൾ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിനായി സംസ്ഥാന പൊലീസ് മേധാവിക്ക് കൈമാറിയതാണെന്നും ഫലപ്രദമായ അന്വേഷണത്തിന് ഹൈക്കോടതിയുടെയോ സുപ്രീം കോടതിയുടെയോ മുൻ ഉത്തരവുകൾ തടസ്സമല്ലെന്നും കോടതി വ്യക്തമാക്കിയിരുന്നതാണ്. വി.എസ്. അച്യുതാനന്ദന്റെ മുൻ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി കെ.എം. ഷാജഹാൻ നൽകിയ ഹർജിയിലാണ് ഈ മാസം ഒൻപതിന് ഹൈക്കോടതി ഈ ഉത്തരവിട്ടത്.

Join Community
Enable Notifications OK No thanks