വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു.

ഡൽഹി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഇൻഡ്യ മുന്നണിയുടെയും വിവിധ വിദ്യാർഥി-യുവജന സംഘടനകളുടെയും നേതൃത്വത്തിലുള്ള പ്രതിഷേധങ്ങൾ രാജ്യതലസ്ഥാനത്ത് ശക്തമാകുന്നു. സമരത്തിന്റെ അടുത്ത ഘട്ടമെന്ന നിലയിൽ നവംബർ 1-ന് നടക്കുന്ന മഹാറാലിക്ക് മുന്നോടിയായി വിവിധ സംസ്ഥാന തലസ്ഥാനങ്ങളിലും മഹാറാലികൾ സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.ഡൽഹിയിൽ മിന്നൽ സമരങ്ങളിലൂടെ പ്രതിഷേധം തുടരാനാണ് എസ്എഫ്ഐ, എഐഎസ്എ ,എ. ഐ എസ് എഫ്  തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ തീരുമാനം. പ്രശസ്ത നടൻ പ്രകാശ് രാജ്, പ്രമുഖ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുക്കും. അതേസമയം നിരോധനാജ്ഞ ലംഘിച്ച് ജന്തർ മന്തറിലേക്ക് കടന്ന സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റങ്ക, അജിങ്ക്യ ഷിൻഡെ എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും. മന്ദിർ മാർഗ് പോലീസ് സ്റ്റേഷനിലെ സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുമ്പിലാണ് ഹാജരാക്കുക. ഇവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനാണ് സാധ്യത. ഇതിനിടയിലും ഡൽഹിയിൽ മിന്നൽ സമരങ്ങൾ തുടരാൻ സിജെപി ആലോചിക്കുന്നുണ്ട്. അഭിജിത് ദീപ്കെയും വൈകാതെദില്ലിയിലെത്താൻ സാധ്യത ഏറെ….

Enable Notifications OK No thanks