2022-ന് ശേഷമുള്ള ഏറ്റവും വലിയ ജീവനക്കാരുടെ പിരിച്ചുവിടൽ.1,000 ജീവനക്കാരെ ഒഴിവാക്കുന്നു.

നെറ്റ്ഫ്ലിക്സ് ഏകദേശം 1,000 ജീവനക്കാരെ ഒഴിവാക്കുന്നു. സഹ-സിഇഒമാരായ ടെഡ് സരാൻഡോസ്, ഗ്രെഗ് പീറ്റേഴ്സ് എന്നിവർ ജീവനക്കാർക്കായി അയച്ച ആന്തരിക കുറിപ്പിലൂടെ 2026 ഒക്ടോബർ 14-നാണ് ഈ തീരുമാനം അറിയിച്ചത്.2022-ന് ശേഷമുള്ള ഏറ്റവും വലിയ ജീവനക്കാരുടെ പിരിച്ചുവിടൽ നടപടി. 2026 ഒക്ടോബർ 14-നാണ് ഈ തീരുമാനം അറിയിച്ചത്. കമ്പനിയിലെ മൊത്തം ജീവനക്കാരുടെ ഏകദേശം 6 ശതമാനം വരുമിത്. എച്ച്ആർ, നിയമം, സാങ്കേതികവിദ്യ തുടങ്ങിയ വിഭാഗങ്ങളിലെ ജീവനക്കാരെയാണ് പ്രധാനമായും ഇത് ബാധിക്കുക. ജോലി നഷ്ടപ്പെടുന്ന ജീവനക്കാരെക്കുറിച്ച് മാനേജർമാർ ഉടൻ തന്നെ വിവരം നൽകും.കമ്പനിയുടെ വളർച്ച താൻ ആഗ്രഹിച്ച വേഗതയിലല്ല മുന്നോട്ടുപോകുന്നതെന്ന് നെറ്റ്ഫ്ലിക്സ് കോ-ചീഫ് എക്സിക്യൂട്ടീവ് ടെഡ് സാരൻഡോസ് കഴിഞ്ഞ മാസം ബ്ലൂംബെർഗ് സ്ക്രീൻടൈം ഉച്ചകോടിയിൽ വ്യക്തമാക്കിയിരുന്നു. യൂട്യൂബ്, ടിക് ടോക് തുടങ്ങിയ സൗജന്യ പ്ലാറ്റ്ഫോമുകൾ ഉപയോക്താക്കളെ ആകർഷിക്കുന്നതും ഒടിടി രംഗത്തെ കടുത്ത മത്സരവുമാണ് നെറ്റ്ഫ്ലിക്സിന് വെല്ലുവിളിയാകുന്നത്.

Join Community
Enable Notifications OK No thanks