ന്യൂഡൽഹി:ഭരണപരമായ കാരണങ്ങൾ’ ചൂണ്ടിക്കാട്ടി, ഒക്ടോബർ 16, 17 തീയതികളിൽ കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്ക് പൊതുജനങ്ങൾക്കായി അടച്ചിടുമെന്ന് ന്യൂഡൽഹി മുനിസിപ്പൽ കൗൺസിൽ (NDMC) ഒരു അറിയിപ്പിലൂടെ വ്യക്തമാക്കി. ഇതിനു പിന്നാലെ, ഇത്തരം ഒത്തുചേരലുകളിൽ നിന്ന് വിട്ടുനിൽക്കാൻ ഡൽഹി പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എന്നാൽ, അനുയോജ്യമായ ഒരിടത്ത് ദേശീയ പതാക ഉയർത്താനും ദേശീയ ഗാനം ആലപിക്കാനും ഒരു പ്രത്യേക വിഭാഗം ആളുകൾക്ക് സൗകര്യം ഒരുക്കി നൽകാൻ സാധിക്കുമെന്ന് പോലീസ് അറിയിച്ചു. പാർക്കിലേക്ക് അനധികൃതമായി ആരും പ്രവേശിക്കുന്നത് തടയാൻ മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കണമെന്ന് NDMC ആവശ്യപ്പെട്ടതായും പോലീസ് വ്യക്തമാക്കി.അതേ സമയംഒക്ടോബർ 16-ന് ഡൽഹിയിലെ കണാട്ട് പ്ലേസിൽ നടക്കാനിരിക്കുന്ന ‘തിരംഗ ലഹ്റാവോ’ പ്രതിഷേധ പരിപാടിയിൽ, യുവാക്കളും “ദേശസ്നേഹികളും” രാഷ്ട്രീയ പാർട്ടികളും ഒത്തുചേരണമെന്നും ത്രിവർണ്ണ പതാക ഉയർത്തണമെന്നും സി.ജെ.പി സ്ഥാപകൻ അഭിജീത് ദിപ്കെ അഭ്യർത്ഥിച്ചു.


