റിസര്‍വേഷന്‍ കോച്ചില്‍ കയറിയ ദമ്പതികള്‍ക്ക് സീറ്റ് റെഡിയാക്കി നല്‍കമെന്ന് പറഞ്ഞ് യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തി ടിടിഇ.
തിരുവനന്തപുരത്തു നിന്നു നിസാമുദ്ദീനിലേക്കു പോയ ട്രെയിനിൽ വെള്ളിയാഴ്ച ഉച്ചയ്ക്കു മൂന്നരയോടെയായിരുന്നു സംഭവം.
യാത്രക്കാരിയുടെ പരാതിയിൽ ടിടിഇയെ അറസ്റ്റ് ചെയ്തു.
കൊല്ലം കടയ്ക്കൽ സ്വദേശി ഷിജുവിനെയാണു (47) ഷൊർണൂർ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
റിസർവേഷൻ കോച്ചിൽ കയറിയ കണ്ണൂർ സ്വദേശികളായ ദമ്പതികൾ സീറ്റിനായി തൃശൂരിനും വള്ളത്തോൾ നഗറിനുമിടയിൽ വച്ചു ടിടിഇയെ സമീപിച്ചു.
ഭർത്താവിനു സീറ്റ് നൽകിയ ശേഷം യുവതിക്കു മറ്റൊരിടത്ത് സീറ്റ് നൽകാം എന്ന് പറഞ്ഞു കൊണ്ടുപോയി.
കൊണ്ടുപോകുന്നതിനിടെ അതിക്രമം നടത്തിയെന്നാണു പരാതി.
യുവതി ഉടൻ ഷൊർണൂർ റെയിൽവേ പൊലീസിനെ ഫോണിൽ വിവരം അറിയിക്കുകയും ട്രെയിൻ ഷൊർണൂരിൽ എത്തിയപ്പോൾ പൊലീസ് ടിടിഇയെ പിടികൂടുകയുമായിരുന്നു.
യുവതിയുടെ പരാതിയിൽ
പൊലീസ് നടത്തിയ പരിശോധനയിൽ, ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തി.
പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.സംഭവത്തിൽ പ്രതിയെ സസ്പെൻഡ് ചെയ്തതായി റെയിൽവേ അറിയിച്ചു.

