പരിസ്ഥിതിലോല മേഖല: പത്തനംതിട്ടയിലെ ഏഴ് വില്ലേജുകളിൽ ഒക്ടോബർ 24-ന് സി.പി.എം. ഹർത്താൽ

പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയുടെ കരടുവിജ്ഞാപനത്തിൽനിന്ന് ജില്ലയിലെ ഏഴ് വില്ലേജുകളെയും ഒഴിവാക്കണമെന്ന ആവശ്യവുമായി സി.പി.എം. പത്തനംതിട്ട ജില്ലാ കമ്മിറ്റി ഒക്ടോബർ 24-ന് ഹർത്താൽ നടത്തും. ചിറ്റാർ, സീതത്തോട്, അരുവാപ്പുലം, തണ്ണിത്തോട്, വടശ്ശേരിക്കര, പെരുനാട്, കൊല്ലമുള എന്നീ വില്ലേജുകളിലാണ് ഹർത്താൽ.

ഹർത്താലിന്റെ പ്രചരണാർത്ഥം ഒക്ടോബർ 19-ന് ആരംഭിച്ച വാഹന ജാഥകൾ 21 വരെ ഈ വില്ലേജുകളിൽ പര്യടനം നടത്തും. കോന്നി–അരുവാപ്പുലം ജാഥയ്ക്ക് പി.ജെ. അജയകുമാർ, ശ്യാംലാൽ, വർഗീസ് ബേബി എന്നിവരും, പെരുനാട്ടിൽ പി.എസ്. മോഹനൻ, ഗിരിജ മധു എന്നിവരും നേതൃത്വം നൽകും. സീതത്തോട്ടിൽ ലേഖ സുരേഷ്, ജോബി ടി. ഈശോ, പി.ആർ. പ്രമോദ് എന്നിവരും, വെച്ചൂച്ചിറ–കൊല്ലമുള ജാഥയ്ക്ക് പി.ആർ. പ്രസാദ്, കോമളം അനിരുദ്ധൻ, കെ.പി. സുഭാഷ് കുമാർ എന്നിവരും, ചിറ്റാർ–തണ്ണിത്തോട് ജാഥയ്ക്ക് എസ്. ഹരിദാസ്, എം.എസ്. രാജേന്ദ്രൻ, ടി.കെ. സജി, കെ.ജി. മുരളീധരൻ എന്നിവരും നേതൃത്വം നൽകും.

Leave a Reply

Enable Notifications OK No thanks