സെപ്തംബർ 25 ന് രാത്രി 9 മണിക്കാണ് നടന്നത്.ജോലി സംബന്ധമായ ഒരു ആവിശ്യത്തിന് ആലപ്പുഴ സ്വദേശിയായ അമൽ എന്ന യാത്രക്കാരൻ ആലപ്പുഴ പോകുന്നതിനായി തിരുവനന്തപുരം സെൻട്രൽ യൂണിറ്റിൽ പാർക്ക് ചെയ്തിരുന്ന മിന്നൽ ബസിൽ കയറാൻ കണ്ടക്ടറോട് സീറ്റ് ഒഴിവുണ്ടോ എന്ന് ചോദിച്ചിരുന്നുവെങ്കിലും വേക്കൻ്റില്ല എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. എന്നാൽ അവിടെ ഉണ്ടായിരുന്ന സെൻട്രൽ യൂണിറ്റിലെ ജനറൽ കൺട്രോളിംഗ് ഇൻസ്പെക്ടർ കണ്ടക്ടർ മനോജ് കുമാറിനോട് യാത്രക്കാരുടെ ചാർട്ട് ആവിശ്യപ്പെടുകയും അഞ്ച് സീറ്റ് ഒഴിവുണ്ടെന്ന് കണ്ടെത്തി ടി യാത്രക്കാരനെ കയറ്റി വിടുകയും ചെയ്തു. എന്നാൽ ബസ് പുറത്തിറങ്ങിയ ഉടൻ ഇൻസ്പെക്ടറോട് പരാതി പറഞ്ഞു കയറ്റിയതിൻ്റെ വിരോധം മൂലം യാത്രക്കാരനോട് മോശമായി സംസാരിക്കുകയും ബസിൽ നിന്ന് ഇറക്കിവിടുകയും ചെയ്തു.KSRTC എൻക്വയറിയിലെ പരാതി പുസ്തകത്തിലും ksrtc CMD ക്കും യാത്രക്കാരനായ അമൽ നൽകിയ പരാതിയിൻമേലാണ് KSRTC വിജിലൻസ് വിഭാഗത്തിലെ ഇൻസ്പെക്ടർ മാൻസിംഗ് PJഅന്വേഷണം നടത്തിയത്.5 യാത്രക്കാരെ വരെ കയറ്റാൻ ഒഴിവുണ്ടായിരിക്കെ അത് അനുവദിക്കാമായിരുന്നിട്ടും കണ്ടക്ടർ യാത്രക്കാരെ കയറ്റാതെ സർവ്വീസ് പോകാൻ ശ്രമിക്കുകയും സെൻട്രലിലെ ഇൻസ്പെക്ടർ ഇടപെട്ട് കയറ്റി വിട്ട യാത്രക്കാരനെ അധിക്ഷേപിക്കുകയും തുടർന്ന് ബോധപൂർവ്വം ബസിൽ നിന്നും ഇറക്കി വിടുകയും ചെയ്തതായും
അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
കോർപ്പറേഷൻ അപ്പർ ക്ലാസ് സർവ്വീസിലെ കണ്ടക്ടർ ഡ്യൂട്ടി നിർവഹിച്ച മനോജ്കുമാർ പി. യാത്രക്കാരനോട് മോശമായി പെരുമാറുകയും, യാത്രാവകാശം നിഷേധിക്കുകയും ഇൻസ്പെക്ടർ നൽകിയ നിർദേശം അവഗണിക്കുകയും ചെയ്തായും ഈ പ്രവൃത്തി ഗുരുതരമായ പെരുമാറ്റ ദുഷ്യവും കൃത്യവിലോപവും, അച്ചടക്ക ലംഘനവുമാണെന്നും റിപ്പോർട്ടിൽ പറയുന്നു. കുറ്റകാരനാണ് എന്ന് കണ്ടെത്തിയതിനെ തുടർന്ന് KSRTC ചെയർമാൻ& മാനേജിംഗ് ഡയറക്ടർ കണ്ണൂർ യുണിറ്റിലെ ഡ്രൈവർ കം കണ്ടക്ടറായ മനോജ് കുമാർ പി യെ അന്വേഷണ വിധേയമായി സസ്പെൻ്റ് ചെയ്തു.
യാത്രക്കാരനെ ഇറക്കിവിട്ട സംഭവം -ഡ്രൈവർക്ക് സസ്പെൻഷൻ.

