തൃശൂർ വെടിക്കെട്ടു പുരയിൽ സ്ഫോടനം അട്ടിമറിയോ?
തൃശൂർ: ഇന്നലെ മുണ്ടത്തിക്കോട് വയലിൽ വെടിപ്പുരയിൽ സ്ഫോടനം അട്ടിമറിയെന്നു സംശയം ഇല്ലാതില്ല.
സ്ഫോടനത്തിൽ 13 പേർ മരിച്ചു. തൃശൂർ പൂരത്തിൻ്റെ പ്രധാന പങ്കാളി ക്ഷേത്രമായ തിരുവമ്പാടി വിഭാഗ ത്തിനായി വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നിടത്താണ് സ്ഫോടനം നടന്നത്.
അപകടത്തിൽ പരിക്കേറ്റ 13 പേർ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചി കിത്സയിലാണ്. ഇതിൽ 70 ശതമാനത്തിലേറെ പൊള്ളലേറ്റ അഞ്ച്പേരുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടർമാർ അറിയിച്ചു. മൃതദേഹങ്ങൾ ചിന്നിച്ചിതറിയ നില യിലായതിനാൽ മരിച്ച പലരെയും തിരിച്ചറിഞ്ഞിട്ടില്ല. രാത്രി വരെ എട്ട് മൃതദേഹങ്ങച്ചു ളാണ് തിരിച്ചറിഞ്ഞത്. ഏഴ് വെടിക്കെട്ട് പുരകളിലായി നാല്പതോളം പേരുണ്ടായിരുന്നുവെന്നാണ് പറയുന്നത്. സുരക്ഷ നടപടികൾ സ്വീകരിച്ചിരുന്നോ?ഇത്തരം കാര്യങ്ങൾ ഗൗരവമായി അന്വേഷണം നടത്തി നടപടികൾ സ്വീകരിക്കാൻ തയ്യാറാകണം.
